കരൾ നിറയെ നിൻ പാട്ടിൻ തേനരുവീ
പാട്ടിൻ തേനരുവീ
നിറതിങ്കൾ നീരാടും പാലരുവീ
ഇതിൽ നീരാടിപ്പാടാൻ വാ കുരുവീ
വാ വാ പൂങ്കുരുവീ
വാ കുരുവീ ഇണപ്പൂങ്കുരുവീ
കരൾ നിറയെ നിൻ പാട്ടിൻ തേനരുവീ
പാട്ടിൻ തേനരുവീ
വെള്ളാരം കുന്നിന്റെ താഴ്വരയിൽ
രാവിൽ ഗന്ധർവൻ പാടും പാലമരം
വെള്ളാരം കുന്നിന്റെ താഴ്വരയിൽ
വെള്ളാരം കുന്നിന്റെ താഴ്വരയിൽ
രാവിൽ ഗന്ധർവൻ പാടും പാലമരം
കാറ്റിൽ പൂത്തുലഞ്ഞു
താ തെയ് തെയ് തെയ്യം
വാ കുരുവീ ഇണപ്പൂങ്കുരുവീ
കരൾ നിറയെ നിൻ പാട്ടിൻ തേനരുവീ
കുളിർ ചൂടി മണ്ണും വിണ്ണും
പട്ടുകുട ചൂടി നിൽക്കുന്ന നേരം
മലർവള്ളിയൂഞ്ഞാലിലാടി
ഇണക്കുരുവീ നീ പാടാൻ പോരൂ
നെഞ്ചിലമൃതം തൂകും
അമൃതം തൂകും
പൊന്നിൻ കുടമായ് വരൂ
പൊന്നിൻ കുടമായ് വരൂ
കറുകവിരലിലണിയാൻ മഞ്ഞു
മണികളഴകിൽ പൊഴിയേ കുഞ്ഞു
നിറുകിൽ മലരു വിരിയേ എന്റെ
കഥ കഥ പൈങ്കിളിയായിന്നു്
വാ കുരുവീ ഇണപ്പൂങ്കുരുവീ
കരൾ നിറയെ നിൻ പാട്ടിൻ തേനരുവീ
പാട്ടിൻ തേനരുവീ
മയിലാടും കാടും മേടും
കുറുങ്കുഴലൂതും കുഞ്ഞിക്കാറ്റും
മയിലാടും കാടും മേടും
കുറുങ്കുഴലൂതും കുഞ്ഞിക്കാറ്റും
നിന്നെ വരവേൽക്കുന്നു
വരവേൽക്കുന്നു നിന്നെ എതിരേൽക്കുന്നു
നിന്നെ എതിരേൽക്കുന്നു
ഒഴുകി വരുമൊരഴകോ പട്ടു
കസവു പുടവയുലയേ ഉടൽ
നിറയുമരിയ കുളിരോ മലർ
നിറപറയായ് കുളിർ താഴ്വര
വാ കുരുവീ ഇണപ്പൂങ്കുരുവീ
കരൾ നിറയെ നിൻ പാട്ടിൻ തേനരുവീ
പാട്ടിൻ തേനരുവീ
നിറതിങ്കൾ നീരാടും പാലരുവീ
ഇതിൽ നീരാടിപ്പാടാൻ വാ കുരുവീ
വാ വാ പൂങ്കുരുവീ
വാ കുരുവീ ഇണപ്പൂങ്കുരുവീ
കരൾ നിറയെ നിൻ പാട്ടിൻ തേനരുവീ
പാട്ടിൻ തേനരുവീ
LYRICS IN ENGLISH