ഉത്തരാസ്വയംവരം കഥകളി കാണുവാൻഉത്രാടരാത്രിയിൽ പോയിരുന്നു കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾനെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു
ഉത്തരാസ്വയംവരം കഥകളി കാണുവാൻഉത്രാടരാത്രിയിൽ പോയിരുന്നു ഞാൻ പോയിരുന്നു
ഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരിഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരിഇരുസ്വപ്നവേദികളിലലിഞ്ഞു ചേർന്നുകരളിലെ കളിത്തട്ടിലറുപതു തിരിയിട്ടകഥകളിവിളക്കുകൾ എരിഞ്ഞുനിന്നു
ഉത്തരാസ്വയംവരം കഥകളി കാണുവാൻഉത്രാടരാത്രിയിൽ പോയിരുന്നു ഞാൻ പോയിരുന്നു
കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്നളയായ്കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്നളയായ്ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായിദുര്യോധനവേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നുവാരണാസിതൻ ചെണ്ടയുണർന്നുയർന്നു
ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽഅർജ്ജുനനായ് ഞാൻ അവള് ഉത്തരയായിആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽഅർജ്ജുനനായ് ഞാൻ അവള് ഉത്തരയായിഅതു കഴിഞ്ഞാട്ടവിളക്കണഞ്ഞുപോയ് എത്രയെത്ര അജ്ഞാതവാസമിന്നും തുടരുന്നു ഞാൻ
ഉത്തരാസ്വയംവരം കഥകളി കാണുവാൻഉത്രാടരാത്രിയിൽ പോയിരുന്നു കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾനെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു
ഉത്തരാസ്വയംവരം കഥകളി കാണുവാൻഉത്രാടരാത്രിയിൽ പോയിരുന്നു ഞാൻ പോയിരുന്നു
LYRICS IN ENGLISH