പൂ വിടർത്തുവാൻ
ഇവിടെ ഞാൻ ഈ മരം നട്ടു
ഇനിയൊരു കാലത്തേക്കൊരു
പൂ വിടർത്തുവാൻ
ഇവിടെ ഞാൻ ഈ മരം നട്ടു
ഇനിയൊരു കാലത്തേക്കൊരു
തീ പടർത്തുവാൻ
ഇവിടെയെൻ മിഴികളും നട്ടു
വിരഹ ജനാലകൾ
വിജനവരാന്തകൾ
വിരഹ ജനാലകൾ
വിജനവരാന്തകൾ
ഇവിടെ ഞാനെന്നെയും നട്ടു
ഇനിയൊരു കാലത്തേക്കൊരു
പൂ വിടർത്തുവാൻ
ഇവിടെ ഞാൻ ഈ മരം നട്ടു
മഴയുടെ മൊഴികളെ മൗനമായെന്നോ
അറിയുവാനാശിച്ചു നമ്മൾ
മഴയുടെ മൊഴികളെ മൗനമായെന്നോ
അറിയുവാനാശിച്ചു നമ്മൾ
ശിശിരത്തിൻ ഇലകളായ്
മണ്ണിൻ മനസ്സിലേയ്ക്കടരുവാൻ
ആശിച്ചു നമ്മൾ
മഴ മാഞ്ഞതെന്നോ
വെയിൽ ചാഞ്ഞതെങ്ങോ
മഴ മാഞ്ഞതെന്നോ
വെയിൽ ചാഞ്ഞതെങ്ങോ
മണലിൽ നാം ഒരുവിരൽ
ദൂരത്തിരുന്നു
തണലെഴും വഴികളിൽ
കാറ്റുപോൽ മിണ്ടി
ഇവിടെ നാം ഉണ്ടായിരിക്കും
തണലെഴും വഴികളിൽ
കാറ്റുപോൽ മിണ്ടി
ഇവിടെ നാം ഉണ്ടായിരിക്കും
ചിറകടിച്ചുയരുവാൻ
ഓർമ്മ തൻ തൂവൽ
പകരമായേകുന്ന മണ്ണിൽ
മഴയോർമ്മ ചൂടും
ഇല പോലെ നമ്മൾ
മഴയോർമ്മ ചൂടും
ഇല പോലെ നമ്മൾ
ഇനി വേനലോളം
കൈ കോർത്തിരിക്കാം
ഇനിയൊരു കാലത്തേക്കൊരു
പൂ വിടർത്തുവാൻ
ഇവിടെ ഞാൻ ഈ മരം നട്ടു
LYRICS IN ENGLISH