നുകരാൻ പൂന്തേൻ തരുമോ എന്നിൽ
പൊഴിയും ചിരിയിൽ വിടരും അധരം
അതിലെ മധുരം നുകരാം ഞാനും
മഴയിൽ നനയും പനിനീർപ്പൂവേ
നുകരാൻ പൂന്തേൻ തരുമോ എന്നിൽ
പൊഴിയും ചിരിയിൽ വിടരും അധരം
അതിലെ മധുരം നുകരാം ഞാനും
പാദം പതിഞ്ഞ പാടവരമ്പിൽ
പാട്ടുപാടി വരുമോ കിളിയേ
കതിരിൻ അതിരിൽ തിരയായ് സ്വപ്നം
ആടിയുലഞ്ഞൂ രാമഴ പോലെ
നിറങ്ങൾ നിറഞ്ഞ നീലാകാശം
പുഞ്ചിരിതൂകി പൗർണ്ണമി നീളേ
ശ്യാമസുന്ദര രാവിൻ മാറിൽ
കാത്തിരിക്കാം പൈങ്കിളി നിന്നെ
മഴയിൽ നനയും പനിനീർപ്പൂവേ
നുകരാൻ പൂന്തേൻ തരുമോ എന്നിൽ
നാദം തീർത്തൊരു മുരളികയുള്ളിൽ
ഒഴുകും സ്വരലയരാഗം പോലെ
വിടരും മിഴിയിൽ അടരും മൊഴികൾ
പുണർന്നതെന്നിൽ തിര നുരയുമ്പോൾ
തെന്നൽ തഴുകിയൊഴുകിയനേരം
കുളിരിൻ കൂട്ടിൽ താരകമായ് നീ
മന്മഥപ്രണയം കാത്തിരിക്കും
പുഞ്ചിരിതൂകിയ പൂമലരല്ലേ
മഴയിൽ നനയും പനിനീർപ്പൂവേ
നുകരാൻ പൂന്തേൻ തരുമോ എന്നിൽ
പൊഴിയും ചിരിയിൽ വിടരും അധരം
അതിലെ മധുരം പകരാൻ ഞാനും
LYRICS IN ENGLISH