Film - Kadha Paranja Kadha
Song - Melle Melle - മെല്ലെ മെല്ലെ
Music - Jaison J Nair
Lyrics - Dr. Lakshmi Gupthan
Singer - Vijay Yesudas
മെല്ലെ മെല്ലെ മെല്ലെതൊടും മനമിതിൽ....
പഴയൊരു സ്നേഹ സാന്ത്വനം....
മിഴികളെ ആർദ്രമാക്കവേ....
സഖീ .............................. ........
മെല്ലെ മെല്ലെ മെല്ലെതൊടും....
വെൺനുരയായ് തഴുകും തിരയേ ...
അഴലിനെ മായ്ക്കുമോ ആലോലമായ്....
ഈ വനിയിൽ വിരിയും മലരേ.....
കനവിതിലുതിരുമോ സ്വരരാഗമായ്.....
ഓർമകളിൽ ഒഴുകീ വരുമോ.....
എന്നരികിൽ നീ സ്വപ്നതീരം തേടീ ...
തുണയായ് വരൂ സഖിയേ....
മെല്ലെ മെല്ലെ മെല്ലെതൊടും...
ആതിരകൾ വരുമോ ഇതിലേ....
വെൺനിര തൂകുമോ വിണ്ണോളവും ...
ആരതികൾ ഉഴിയാമഴകേ ....
മരമായ് തെളിയുമോ നിറസന്ധ്യയിൽ....
ശ്രീലകമേ ജപമായ് നിറയേ....
നിന്നരികിൽ ഞാൻ കൺവിളക്കായ് മാറി...
അതിലിന്നു നാം എരിയും.....
മെല്ലെ മെല്ലെ മെല്ലെതൊടും മനമിതിൽ...
പഴയൊരു സ്നേഹ സാന്ത്വനം...
മിഴികളെ ആർദ്രമാക്കവേ.....
സഖീ .............................. ........
മെല്ലെ മെല്ലെ മെല്ലെതൊടും....