Song -Aaro Varunnathai - ആരോ വരുന്നതായ്
Music - Gopi Sundar
Singer - Divya S Menon
ആരോ വരുന്നതായ് തോന്നിയനേരം
താനേ മറന്നുപോയ് ഞാൻ ..........(2 )
കാതോർത്തിരുന്നാൽ കേൾക്കാതെ കേൾക്കാം
നിന്റെ കാലൊച്ചകൾ
അറിയാതകലെ.......... മറയും കനവായ്.....
ആരോ വരുന്നതായ് തോന്നിയനേരം
താനേ മറന്നുപോയ് ഞാൻ.....
മിഴികൾ നനയും.. പരിഭവ മൊഴികളിലൊരു
തേങ്ങൾപോലെ നിന്നുപോയ് ഞാനിന്നേകയായ് ...
വിരഹമഴയിൽ ഹൃദയം എഴുതുമൊരു
കവിതപോലെ കേൾക്കുമോനീയെൻ നോവുകൾ..
അകലെയോ അരികിലോ എവിടെനാമറിയുമോ....
ആരോ വരുന്നതായ് തോന്നിയനേരം
താനേ മറന്നുപോയ് ഞാൻ.....
ഏതുവഴിയേ നടന്നാലുമേതോ...
ഓർമ്മ തിരികേ വിളിക്കും...
മറയുമോ അരികെ വരാൻ.....
പ്രാണന്റെ നിഴലായ് ചേർന്നു നിൽക്കാൻ....
ആരോ വരുന്നതായ് തോന്നിയനേരം
താനേ മറന്നുപോയ് ഞാൻ.....(2 )
കാതോർത്തിരുന്നാൽ കേൾക്കാതെ കേൾക്കാം...
നിന്റെ കാലൊച്ചകൾ......
അറിയാതകലെ......... മറയും കനവായ്.....