Singer - Megha Josekutty
Movie - Aravindante Adhithikal
Music - Shaan Rahmaan
Lyrics - Harinarayan
എന്തേ.... കണ്ണാ വന്നെയില്ലാ...
മുരളികയൂതും ഗാനം കേട്ടെയില്ല..
എന്തേ.... കണ്ണാ വന്നെയില്ലാ...
മഴമുകിലോമൽ രൂപം കണ്ടേയില്ല..
വിരഹാർദ്രയായ്.. ഏകയായ് ...
മധുവനിയിൽ നിൽപ്പൂ ഞാൻ....
എന്തേ.... കണ്ണാ വന്നെയില്ലാ...
മുരളികയൂതും ഗാനം കേട്ടെയില്ല....
നീയെൻ തനുവിനെ ഓരോ നിനവിലും...
മയിൽപീലിതൻ തുമ്പാൽ തൊട്ടു മെല്ലെ...
ഞാനാം യമുനതൻ ഓരോ അണുകളും..
നിലയ്ക്കാതെ തവ പാദം തേടീ ദേവാ..
യദു നാഥന്റെ ഇരുകരമതിലിവളുടെ
നീറുന്ന മനമൊരു നവനീതം പോൽ തരാം വരൂ ചടുലമരികെ ......
ഒരു രാക്കടമ്പായ് ഇവൾ മലരിടമവനണയാനായ്.....
എന്തേ.... കണ്ണാ വന്നെയില്ലാ...
മുരളികയൂതും ഗാനം കേട്ടെയില്ല..
വിരഹാർദ്രയായ്.. ഏകയായ് ...
മധുവനിയിൽ നിൽപ്പൂ ഞാൻ.
എന്തേ.... കണ്ണാ വന്നെയില്ലാ...
മുരളികയൂതും ഗാനം കേട്ടെയില്ല..