കിണുങ്ങി കറങ്ങിടുന്ന
കാറ്റേ മൊഴിഞ്ഞാട്ടെ
മനസ്സ് മനസ്സു തുന്നും
കൊലുസ്സിൻ കിലുക്കമുള്ള
കാറ്റേ നിറഞ്ഞാട്ടെ
ഹിമനഗരവനികളിലെ
മധുരക്കനിനുണഞ്ഞു
കള കളമൊഴുകി വരാം
നിൻറെ ചുമലിൽ ചുമലുരുമ്മി
ചിരിത ചുവടിണങ്ങി
പല പല നിറമെഴുതാം
വാർമതിയേ വാർമതിയേ
കൂടെവരൂ വാർമതിയേ
ഓരോ പൂവിലുമാവോളം
തുമ്പികളായ് അലയാൻ മോഹം
വാനിൻ ചില്ലയിൽ ചേക്കേറി
മഴയുടെ വീടറിയാൻ മോഹം
താരകമൊരുചരടിൽ
കൊരുത്തിനി രാവിന്
വള പണിയാൻ
മാനസമിതു കനവിൻ
വിമാനമതാകുകയാണുയരാൻ
നിൻറെ കുറുമ്പു കുഴൽവിളിച്ച
ചിരിയിൽ നനഞ്ഞു നിൽക്കാൻ
ഇതളിടുമാശയിതാ
ഒരു കുമിള കണക്കു പിന്നിൽ
കറങ്ങി കറങ്ങി മിന്നി
തിളങ്ങിടുവാൻ മോഹം
വാർമതിയേ ഹോ ഓ
വാർമതിയേ ഓ
കൂടെവരൂ വാർമതിയേ
LYRICS IN ENGLISH