അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ അഴകിലൊരു പുഞ്ചിരിയേകി നിറവും പകലും നിറയൂ നീ
ഏറെ ജന്മമായ് കാത്തിരുന്നപോൽഎന്റെ പാതയിൽ വന്നതാണു നീ ജീവതാളമായ് മാറിയെങ്കിലും മാഞ്ഞതെന്തിനോ ഒരു നാളിൽ
അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ അഴകിലൊരു പുഞ്ചിരിയേകി നിറവും പകലും നിറയൂ നീ
കൊഴിയുകില്ല നമ്മളെന്നു നീ പലകുറിയും കാതിലോതിയേ അത് മറന്നുപോകയോ നീ അകലെയെൻ ഹൃദയമേ മുകിലുകളിൽ മാരിവില്ലുപോൽ ഞൊടിയിടയിൽ മാഞ്ഞുപോയി നീ മിഴിനിറയെ നിന്റെ ഓർമ്മയേരിയവേ എവിടെ നീ
ഈ ജന്മമെന്തിനോ നീളുകയോ ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ നിൻ വിരഹമെന്നിലായ് നീറുകയോഎൻ മിഴിയിൽ കണ്ണുനീർ മൂടുകയോ
ഏറെ ജന്മമായ് കാത്തിരുന്നപോൽഎന്റെ പാതയിൽ വന്നതാണു നീ ജീവതാളമായ് മാറിയെങ്കിലും മാഞ്ഞതെന്തിനോ ഒരു നാളിൽ