നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ
വാർ മണിത്തെന്നലേ
നിൻ മൃദുമന്ത്രണം
കാതിൽവന്നൊരുമ്മ തന്നുവോ
ആയിരം താരമായ് ഓർമ്മയിൽ
ആരൊരാൾ പിന്നെയും
വന്നുവോ താനേ
ഹേയ് മധുചന്ദ്രികേ
നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ
അതിഗൂഢമാം ഒരു സൗരഭം
ആത്മാവിനേ തഴുകുന്നുവോ
പറയാതെയെൻ പടിവാതിലിൽ
ആരോ ആരോ അണയുന്നുവോ
മൂകമിതെൻ ഇടനാഴിയിൽ
കാൽപദം ചേരും നാദം
പേരറിയാൻ കഴിയാത്തൊരാ
തോന്നലിൽ പൂവായ് ഞാനും
ഹേയ് മധുചന്ദ്രികേ
നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ
വാർമണിത്തെന്നലേ
നിൻ മൃദുമന്ത്രണം
കാതിൽവന്നൊരുമ്മ തന്നുവോ
ആയിരം താരമായ് ഓർമ്മയിൽ
ആരൊരാൾ പിന്നെയും
വന്നുവോ താനേ
LYRICS IN ENGLISH