Click Here To See Song in Malayalam Font
ഗാനം : എനിക്കു പാടാനൊരു
ചിത്രം : ഇവർ വിവാഹിതരായാൽ Ivar Vivahitharayal
വര്ഷം : 2009
ആലാപനം : സൈനോജ്
സംഗീതം : എം ജയചന്ദ്രൻ
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
ഹ്മ്മ്മ്… ഹ്മ്… ഹ്മ്…
ഏഹേഹേ ഏഹെഹേ ഹേ
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്
കിളിപ്പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്
കുളിരാമ്പലത്തളിർ കൂമ്പി നിൽക്കണ കണ്ണ്
അവളമ്പിളിയുടെ കുമ്പിളിലൊരു പൊന്ന്
ചിരി കണ്ടാൽ ചൊക ചോക്കും ഒരു ചുന്ദരിപ്പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
കിളിപ്പെണ്ണ്…
പവിഴമല്ലി മുല്ലയോ പാൽനിലാവിനല്ലിയോ
മിഴികളാൽ മെനഞ്ഞെടുത്ത മഞ്ഞു മൈനയോ
മഴ നനഞ്ഞ വർണ്ണമോ മാറ്ററിഞ്ഞ സ്വർണ്ണമോ
മകരമഞ്ഞിലൂഞ്ഞലാടും ആതിരേ വരൂ
എനിക്കിനിയൊരു മണിക്കുറുമ്പിന്റെ
ചിറകടിയുടെ ചിരിക്കാലം
എനിക്കു മാത്രമുണ്ടൊരു പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
കിളിപ്പെണ്ണ്…
അകിൽ പുകഞ്ഞ സന്ധ്യയോ
അഴകിൽ മേഞ്ഞ രാത്രിയോ
മറയുവാൻ മറന്നു പോയ പാർവണേന്ദുവോ
വെറുതേയുള്ള സ്വപ്നമോ
വേനലിന്റെ രശ്മിയോ
ഇതൾ വിതിർന്ന പാരിജാത രാജമല്ലിയോ
എനിക്കവളുടെ മൊഴി കുടമണി തുടി
തുടിക്കണ വെയിൽ നാളം
എനിക്കു മാത്രമുണ്ടൊരു പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്
കുളിരാമ്പലത്തളിർ കൂമ്പി നിൽക്കണ കണ്ണ്
അവളമ്പിളിയുടെ കുമ്പിളിലൊരു പൊന്ന്
ചിരി കണ്ടാൽ ചൊക ചോക്കും ഒരു ചുന്ദരിപ്പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
കിളിപ്പെണ്ണ്…
ചിത്രം : ഇവർ വിവാഹിതരായാൽ Ivar Vivahitharayal
വര്ഷം : 2009
ആലാപനം : സൈനോജ്
സംഗീതം : എം ജയചന്ദ്രൻ
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
ഹ്മ്മ്മ്… ഹ്മ്… ഹ്മ്…
ഏഹേഹേ ഏഹെഹേ ഹേ
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്
കിളിപ്പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്
കുളിരാമ്പലത്തളിർ കൂമ്പി നിൽക്കണ കണ്ണ്
അവളമ്പിളിയുടെ കുമ്പിളിലൊരു പൊന്ന്
ചിരി കണ്ടാൽ ചൊക ചോക്കും ഒരു ചുന്ദരിപ്പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
കിളിപ്പെണ്ണ്…
പവിഴമല്ലി മുല്ലയോ പാൽനിലാവിനല്ലിയോ
മിഴികളാൽ മെനഞ്ഞെടുത്ത മഞ്ഞു മൈനയോ
മഴ നനഞ്ഞ വർണ്ണമോ മാറ്ററിഞ്ഞ സ്വർണ്ണമോ
മകരമഞ്ഞിലൂഞ്ഞലാടും ആതിരേ വരൂ
എനിക്കിനിയൊരു മണിക്കുറുമ്പിന്റെ
ചിറകടിയുടെ ചിരിക്കാലം
എനിക്കു മാത്രമുണ്ടൊരു പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
കിളിപ്പെണ്ണ്…
അകിൽ പുകഞ്ഞ സന്ധ്യയോ
അഴകിൽ മേഞ്ഞ രാത്രിയോ
മറയുവാൻ മറന്നു പോയ പാർവണേന്ദുവോ
വെറുതേയുള്ള സ്വപ്നമോ
വേനലിന്റെ രശ്മിയോ
ഇതൾ വിതിർന്ന പാരിജാത രാജമല്ലിയോ
എനിക്കവളുടെ മൊഴി കുടമണി തുടി
തുടിക്കണ വെയിൽ നാളം
എനിക്കു മാത്രമുണ്ടൊരു പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്
കുളിരാമ്പലത്തളിർ കൂമ്പി നിൽക്കണ കണ്ണ്
അവളമ്പിളിയുടെ കുമ്പിളിലൊരു പൊന്ന്
ചിരി കണ്ടാൽ ചൊക ചോക്കും ഒരു ചുന്ദരിപ്പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
കിളിപ്പെണ്ണ്…
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.
Enikk paadanor paattilundor Lyrics