Lyrics : Hari Narayanan Music : Gopi Sunder Singer : Nivas & Aleetta Dennis Movie : 1983 Content Owner : Manorama Musica
ഓലക്കം ചോടുമായ്
പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ..
പാടുവാൻ പാട്ടുമായ്
കൂട്ടു കൂടുവാൻ വരാം...
ആകാശത്തുമ്പിയായ്
ചുറ്റുമൊന്നു വട്ടമിട്ടു പാറി വാ നീ..
മാരിവിൽ പൂവിലെ തേനുമായ് ഞാൻ വരാം...
ദൂരെ സന്ധ്യ പൂക്കവേ
മുകിൽക്കുറുമ്പുകൂട്ടമെത്തവേ
ചിരിക്കുടം പൊഴിച്ചു വാ...
കാലം കൂട്ടിരിക്കവേ
മനസ്സിൽ ആശ പീലിനീർത്തുവാൻ
കിനാക്കടൽ തുഴഞ്ഞു വാ...
കാത്തു കാത്തിരിക്കയായ്...
(ഓലക്കം....)
മേലെ മേലെ മേലെ നീളും നൂലിൽ
മെല്ലെ മെല്ലെ ഊയലാടുന്ന മോഹമേ...
ഓടി വന്നു കൈ നീട്ടി നിന്നെ...തൊടാം
(മേലെ മേലെ...)
അമ്പിളിപ്പൂ അങ്ങു ദൂരെ
നമ്മെ നോക്കി നിൽക്കയോ...
മഞ്ഞുവീഴും കുന്നിലാരോ
മെല്ലെ മൂളിയോ...
ഈണമോടെ പാടിടാമോ
പാടിടാം ഈ കാതിൽ ഞാൻ..
കേട്ടുകേട്ടു ചായുറങ്ങു കണ്മണീ...
ലാലലാ ലാലല ല ല ല
ലാലലാ ലാലല ല ല ല
ലാലല ലാലല ലാല ലാല്ല ലാല്ലലാ...(2)
(ഓലക്കം....)
ആമ്പൽപ്പൂവിനോടു കൊഞ്ചി
പാടമേറി വന്നു മൂളിയോടുന്ന തെന്നലേ
തോളിലേറി നിന്റെ കൂടെ ഞാനും വരാം...
(ആമ്പൽപ്പൂവിനോടു...)
ചെമ്പരത്തി പോവതെങ്ങോ..
കാവിലിന്നു വേലയോ...
കുഞ്ഞു മാവേ തന്നിടാമോ
തേൻ നിലാപ്പഴം...
പൂമരത്തിൽ കൂടുവാൻ വാ...
കൂടെ ഞാനും വന്നിടാം
കുഞ്ഞു കാലു തെന്നിടാതെ പൈതലേ....
(ഓലക്കം....)
പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ..
പാടുവാൻ പാട്ടുമായ്
കൂട്ടു കൂടുവാൻ വരാം...
ആകാശത്തുമ്പിയായ്
ചുറ്റുമൊന്നു വട്ടമിട്ടു പാറി വാ നീ..
മാരിവിൽ പൂവിലെ തേനുമായ് ഞാൻ വരാം...
ദൂരെ സന്ധ്യ പൂക്കവേ
മുകിൽക്കുറുമ്പുകൂട്ടമെത്തവേ
ചിരിക്കുടം പൊഴിച്ചു വാ...
കാലം കൂട്ടിരിക്കവേ
മനസ്സിൽ ആശ പീലിനീർത്തുവാൻ
കിനാക്കടൽ തുഴഞ്ഞു വാ...
കാത്തു കാത്തിരിക്കയായ്...
(ഓലക്കം....)
മേലെ മേലെ മേലെ നീളും നൂലിൽ
മെല്ലെ മെല്ലെ ഊയലാടുന്ന മോഹമേ...
ഓടി വന്നു കൈ നീട്ടി നിന്നെ...തൊടാം
(മേലെ മേലെ...)
അമ്പിളിപ്പൂ അങ്ങു ദൂരെ
നമ്മെ നോക്കി നിൽക്കയോ...
മഞ്ഞുവീഴും കുന്നിലാരോ
മെല്ലെ മൂളിയോ...
ഈണമോടെ പാടിടാമോ
പാടിടാം ഈ കാതിൽ ഞാൻ..
കേട്ടുകേട്ടു ചായുറങ്ങു കണ്മണീ...
ലാലലാ ലാലല ല ല ല
ലാലലാ ലാലല ല ല ല
ലാലല ലാലല ലാല ലാല്ല ലാല്ലലാ...(2)
(ഓലക്കം....)
ആമ്പൽപ്പൂവിനോടു കൊഞ്ചി
പാടമേറി വന്നു മൂളിയോടുന്ന തെന്നലേ
തോളിലേറി നിന്റെ കൂടെ ഞാനും വരാം...
(ആമ്പൽപ്പൂവിനോടു...)
ചെമ്പരത്തി പോവതെങ്ങോ..
കാവിലിന്നു വേലയോ...
കുഞ്ഞു മാവേ തന്നിടാമോ
തേൻ നിലാപ്പഴം...
പൂമരത്തിൽ കൂടുവാൻ വാ...
കൂടെ ഞാനും വന്നിടാം
കുഞ്ഞു കാലു തെന്നിടാതെ പൈതലേ....
(ഓലക്കം....)
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.