നെഞ്ചിലനുരാഗം കൂടുമെനയുന്ന നേരംഎന്നിലൊരു മോഹം കൂട്ട് തിരയുന്നതാരേമൊഴിയിലും മധുരമായ് മൗനങ്ങൾ പാടിയോആരൊരാൾ ജീവനിൽആർദ്രമായ് പുൽകിയോ പറയാതെ അറിയുന്നുവോഎന്നുള്ളിലുള്ള പ്രണയം
നെഞ്ചിലനുരാഗം കൂടുമെനയുന്ന നേരംഎന്നിലൊരു മോഹം കൂട്ട് തിരയുന്നതാരേ
ഒരു പൂവിനുള്ളിൽ നിറയും വസന്തംഇനിയെന്നുമെൻ കൈകുമ്പിളിൽ പകരുന്നതാരോതണലായി നീയെൻ അരികത്തു നിൽക്കേഇളവെയിലിലും കുളിരുന്നുവെൻ ഇടനെഞ്ചമാകെ..പ്രാണനിൽ തഴുകുമൊരു കാറ്റുപോൽഒഴുകുമീ വഴിയിലിനിയെൻ കൂട്ടിനായ്എന്നും നീയെൻ ചാരേ
നെഞ്ചിലനുരാഗം കൂടുമെനയുന്ന നേരംഎന്നിലൊരു മോഹം കൂട്ട് തിരയുന്നതാരേ
ഈറൻ നിലാവിൽ പെയ്യും കിനാവിൽഇരുകൈകളാൽ പുണരുന്നുവെൻ മോഹങ്ങളാരോപ്രണയാർദ്രമിന്നേ നിമിഷങ്ങളെല്ലാംമഴനൂലുപോൽ അലിയുന്നു ഞാൻഈ രാവിലാകേ ഇനിയുമെൻ അരികിലില്ലെങ്കിൽ ഞാൻഇതളുകൾ കൊഴിയുമൊരു ചെറുപൂവ് പോൽവീഴും മണ്ണിൽ മെല്ലേ
നെഞ്ചിലനുരാഗം കൂടുമെനയുന്ന നേരംഎന്നിലൊരു മോഹം കൂട്ട് തിരയുന്നതാരേമൊഴിയിലും മധുരമായ് മൗനങ്ങൾ പാടിയോആരൊരാൾ ജീവനിൽആർദ്രമായ് പുൽകിയോ പറയാതെ അറിയുന്നുവോഎന്നുള്ളിലുള്ള പ്രണയം