രാവിന്റെ നീലക്കടവിൽനിലാവിന്റെ കായൽ കടവിൽകൊലുസിന്റെ താളമായ് വന്നോളേ
മഴചാറും ഇടവഴിയിൽ നിഴലാടും കൽപ്പടവിൽചെറുവാലൻകിളിയുടെ തൂവൽ പോൽഇളം നാമ്പ് പോൽ കുളിർക്കാറ്റു പോലെചാരെ വന്നോളെ എന്റെ ചാരെ വന്നോളെ
മഴചാറും ഇടവഴിയിൽ നിഴലാടും കൽപ്പടവിൽചെറുവാലൻകിളിയുടെ തൂവൽ പോൽഇളം നാമ്പ് പോൽ കുളിർക്കാറ്റു പോലെചാരെ വന്നോളെ എന്റെ ചാരെ വന്നോളെ
മെയ്യിലത്തറ് പൂശിയണയും ഇളവെയിൽ തുമ്പീകരള് നിറയണ കാര്യമേറെ ചൊല്ലുവാൻ വെമ്പീകദളിവാഴക്കയിലാടണ് ചെറുമണിക്കുരുവീഖൽബ് കുളിരണ കാവ്യഗീതം നീയെനിക്കേകീഎന്റെ നീലാകാശമാകെ നീ പറന്നോളൂഎന്റെ നീലാകാശമാകെ നീ പറന്നോളൂഎന്റെ നെഞ്ചിൽ ചേർന്നിരിക്കാൻ പാറി വന്നോളൂ
മഴചാറും ഇടവഴിയിൽ നിഴലാടും കൽപ്പടവിൽചെറുവാലൻകിളിയുടെ തൂവൽ പോൽഇളം നാമ്പ് പോൽ കുളിർക്കാറ്റു പോലെചാരെ വന്നോളെ എന്റെ ചാരെ വന്നോളേ
കാത്തിരുന്ന് കുഴഞ്ഞു പോയത് നിന്നെ ഓർത്തല്ലേകാലമേറെ കഴിഞ്ഞു പോയതും നീയറിഞ്ഞില്ലേഏറെനാളായ് ഞാൻ കൊതിപ്പൂ നീ വരുകില്ലേകണ്ണുനീരിൽ തോണിയുന്തി ഞാൻ തളർന്നില്ലേഞാൻ നിനക്ക് താജ് തോൽക്കണ കൂടു വച്ചോളാംഞാൻ നിനക്ക് താജ് തോൽക്കണ കൂടു വച്ചോളാംഎന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാംഎന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാം
LYRICS IN ENGLISH