Othupalliyilannu nammal Malayalam Song Lyrics,Othupalli Lyrics in malayalam
ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം ഓർത്തു കണ്ണീർ വാർത്ത്
നില്ക്കയാണ്നീല മേഘം
നില്ക്കയാണ്നീല മേഘം
കോന്തലക്കൽ നീ എനിക്കായ് കെട്ടിയ നെല്ലിക്കാ
കണ്ടു ചൂരൽ വീശിയില്ലേ നമ്മുടെ മൊല്ലാക്കാ

പാഠപുസ്തകത്തിൽ മയിൽപീലി വെച്ചു കൊണ്ട് പീലി പെറ്റു കൂട്ടുമെന്ന് നീ പറഞ്ഞു പണ്ട് ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്
ഇപ്പൊളാ കഥകളെ നീ അപ്പടി മറന്ന്
ഇപ്പൊളാ കഥകളെ നീ അപ്പടി മറന്ന്
ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം ഓർത്തു കണ്ണീർ വാർത്ത്
നില്ക്കയാണ്നീല മേഘം
നില്ക്കയാണ്നീല മേഘം
കാട്ടിലെ കോളാമ്പി പൂക്കൾ നമ്മളെ വിളിച്ചൂ... കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ചൂ.....
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ചൂ... കാത്തിരുപ്പും മോഹവും പിന്നെങ്ങിനെ പിഴച്ചൂ...
ഞാനൊരുത്തൻ നീയൊരുത്തി നമ്മൾ തന്നിടയ്ക്ക്..
വേലികെട്ടാൻ ദുർവ്വിധി കിട്ടിയോ മിടുക്ക്...
എന്റെ കണ്ണു നീരിൽ തീർത്ത കായലിൽ ഇഴഞ്ഞ്...
നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞു....