ഓസ്തിയായ് എൻ ഉള്ളിൽ അണയും നാഥനേ
ആരാധന ആരാധന - 2
ഹൃത്തടത്തിൽ നിൻ സ്നേഹം പകരണേ
എൻ ആത്മാവിലെന്നും നീ വാഴണേ
Chorus:
എന്നുള്ളിൽ വാഴുന്ന
എൻ ആത്മരൂപനേ
ആരാധനാ
എന്നുള്ളിൽ നന്മയായ്
നീ വളരണമേ .... 2
ആരാധനാ .....
നീ വരും നേരമെത്ര മോഹനം
നീ വരും നിമിഷമെത്ര ധന്യവും
ഒരു വേള എന്നെ നീ തൊടേണമേ -
എന്നിലെ മുറിവുകൾ സൗഖ്യമാക്കീടണേ
Chorus:
എന്നുള്ളിൽ വാഴുന്ന
എൻ ആത്മരൂപനേ
ആരാധനാ
എന്നുള്ളിൽ നന്മയായ്
നീ വളരണമേ .... 2
ആരാധനാ .....
പാപിയാണ് ഞാൻ നാഥാ എങ്കിലും
നിൻ കരുണതൻ കരമൊന്ന് നീട്ടണേ
എൻ അകതാരിൽ വർഷമായ് മാറണേ
യേശുവേ നിൻ സ്വന്തമാക്കണേ
(ഓസ്തിയായ് .... )
Lyrics : Jean Kavalayil
Music : Nidhin Sebastian
BGM : Jacob Koratty
Singer : Kester