പാടിടാം സ്നേഹ കീർത്തനം
മോദമായ് മഹത്ത്വ കീർത്തനം
നശ്വരമീ ലോക മോഹമൊക്കെയും ജയിച്ചിതാ
അനശ്വരം വിശുദ്ധപദവിയിൽ
എത്തിടുന്നു സ്നേഹ സാക്ഷിയായ് [2]
കേരള സഭ തൻ ആനന്ദമായ് വിശുദ്ധയായിടുന്നവൾ മറിയം ത്രേസ്യ
പ്രാർത്ഥിക്കണേ സ്വർഗ്ഗ സന്നിധേ
ഞങ്ങൾക്കായെന്നെന്നും മറിയം ത്രേസ്യേ
തിരുക്കുടുംബ സ്നേഹപാതയിൽ നിത്യവും നടന്നു നീങ്ങി നീ [2]
നിത്യജീവനേകിടും യേശുവിന്റെ കൈകളിൽ നൽകി നിന്റെ ധന്യ ജീവിതം [2]
കേരള സഭ തൻ ആനന്ദമായ് വിശുദ്ധയായിടുന്നവൾ മറിയം ത്രേസ്യ
പ്രാർത്ഥിക്കണേ സ്വർഗ്ഗ സന്നിധേ
ഞങ്ങൾക്കായ് നീയെന്നും മറിയം ത്രേസ്യേ
പാടിടാം സ്നേഹ കീർത്തനം
മോദമായ് മഹത്ത്വ കീർത്തനം
നശ്വരമീ ലോക മോഹമൊക്കെയും ജയിച്ചിതാ
അനശ്വരം വിശുദ്ധപദവിയിൽ
എത്തിടുന്നു സ്നേഹ സാക്ഷിയായ് [2]
പ്രേഷിത പ്രവർത്തനങ്ങളിൽ
തീഷ്ണമായ നിന്റെ ജീവിതം [2]
ഞങ്ങളും പകർത്തുവാൻ പ്രേക്ഷിതരായ് നീങ്ങുവാൻ
കൈ പിടിച്ചു നീ നയിക്കണേ [2]
കേരള സഭ തൻ ആനന്ദമായ് വിശുദ്ധയായിടുന്നവൾ മറിയം ത്രേസ്യ
പ്രാർത്ഥിക്കണേ സ്വർഗ്ഗ സന്നിധേ
ഞങ്ങൾക്കായ് നീയെന്നും മറിയം ത്രേസ്യേ
പാടിടാം സ്നേഹ കീർത്തനം
മോദമായ് മഹത്ത്വ കീർത്തനം
നശ്വരമീ ലോക മോഹമൊക്കെയും ജയിച്ചിതാ
അനശ്വരം വിശുദ്ധപദവിയിൽ
എത്തിടുന്നു സ്നേഹ സാക്ഷിയായ് [2]