മേടമാസ കൊന്ന നെഞ്ചിനകമേ
വിരിഞ്ഞു മഞ്ഞ പൂ ചൊരിഞ്ഞ പോലേ
ഊദ് പെയ്ത കാറ്റു വീശുമിവിടെ
വിരുന്നു വന്നു നല്ല കാലമൊന്നേ
അരിയ വേനൽ
മണലിലൂടെ വിരലിനാലിതാ
എഴുതിടുന്നു പുതിയ ജീവ കഥകൾ നമ്മൾ
കരയിതിലൊരു പ്രാവുകളായ്
പറന്നീടാം നറു പാതിരയിൽ പകലാകെ
നൂറു നിലാക്കനവാലേ
മിഴി നീട്ടുകയായൊരു താരം
ചങ്ങാത്തത്തിൻ മേളമിതാ
ചങ്ക് തരും കൂട്ടരിതാ
ചന്തമൊന്നു കൂടുമിതാ
സ്നേഹമെന്ന കടല് കരളിലാ
ചങ്ങാത്തത്തിൻ മേളമിതാ
ചങ്ക് തരും കൂട്ടരിതാ
ചന്തമൊന്നു കൂടുമിതാ
സ്നേഹമെന്ന കടല് കരളിലാ
പുലരികളീവഴിയെ പുതുമകളേകിയിതാ
അഴകായ് അലിവായ് വരവായീ
ജനലഴിവാതിലിലായ്
ഇളവെയിലായി വരും
പതിവായ് മിഴികൾ ചിരിയോടെ
മരുവിലോ നീർപൊഴിഞ്ഞ
മഴകളായ് നീ
ഉയരിലോ തേൻ ചുരന്ന
മൊഴികളായി നീ
കഥയിതാ മാറിടുന്നു
മധുരമുള്ള കൂട്ടിലൂടെ
ചങ്ങാത്തത്തിൻ മേളമിതാ
ചങ്ക് തരും കൂട്ടരിതാ
ചന്തമൊന്നു കൂടുമിതാ
സ്നേഹമെന്ന കടല് കരളിലാ
മേടമാസ കൊന്ന നെഞ്ചിനകമേ
വിരിഞ്ഞു മഞ്ഞ പൂ ചൊരിഞ്ഞ പോലേ
ഊദ് പെയ്ത കാറ്റു വീശുമിവിടെ
വിരുന്നു വന്നു നല്ല കാലമൊന്നേ
അരിയ വേനൽ മണലിലൂടെ വിരലിനാലിതാ
എഴുതിടുന്നു പുതിയ ജീവ കഥകൾ നമ്മൾ
കരയിതിലൊരു പ്രാവുകളായ്
പറന്നീടാം നറു പാതിരയിൽ പകലാകെ
നൂറു നിലാക്കനവാലേ
മിഴി നീട്ടുകയായൊരു താരം