എന്നിൽ അലിഞ്ഞു നീ ഞാനായ് തീരുമ്പോൾ നിന്നിൽ അലിഞ്ഞു ഞാൻ നീയായ് തീർന്നിടാൻ
എത്ര നാളായ് കൊതിച്ചിടുന്നു നാഥാ
എന്നെ നീ നീയാക്കി മാറ്റീടേണമേ
എന്റെ ഈശോയേ ദിവ്യകാരുണ്യമേ
നിന്നെ കാത്തിരിക്കാം ഞാൻ എന്റെ അന്ത്യം വരെയും
കനലോടു ചേരുമ്പോൾ കനലായ് മാറുമ്പോൾ
തവതിരുഹൃദയത്തിൻ സ്നേഹമായ് തീരാൻ
നാളെ ത്രയായ് ഞാൻ ആശിപ്പൂ ഈശോയേ എന്നെ നിൻ സ്നേഹമായ് മാറ്റണേ
എന്റെ ഈശോയേ ദിവാകാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എന്റെ അന്ത്യം വരെയും
കടലോടു ചേരുമ്പോൾ കടലായ് മാറുമ്പോൾ ഞാനാം നീർക്കണം നീയായ് തീർന്നിടാം
നാളെത്രയായ് ഞാൻ ആശിപ്പൂ ഈശോയേ നീയായ് കടലിൽ ഞാനലിഞ്ഞു നീയാകാൻ ഞാനെത്ര നാളായ് ആശിപ്പൂ ഈശോയേ നീയായ് കടലിൽ ഞാനലിഞ്ഞു നീയാകാൻ
(എന്നിൽ അലിഞ്ഞു നീ)