കുട്ടിക്കുറുമ്പാ കൊമ്പുള്ള വമ്പാ അമ്പിളിക്കൊമ്പിൽ നിന്നെയിരുത്താനാര് വന്നതാര്നിന്നെ മെരുക്കാൻ അക്കയ്യിലുണ്ടേമാണിക്യചെപ്പിൽ സ്നേഹത്തിൻ തീരാനീര് ഇളനീര്
അതിലേ ഇതിലേ നീ കാട്ടും നിന്റെ കുറുമ്പും കളിയായി കരുതാൻ നിന്റെ ഏട്ടനെപ്പോലിനി ആരാര്
കുട്ടിക്കുറുമ്പാ കൊമ്പുള്ള വമ്പാ അമ്പിളിക്കൊമ്പിൽ നിന്നെയിരുത്താനാര് വന്നതാര്
മിന്നുന്നൊരു കണ്ണുള്ളതാരാ കള്ളനോട്ടം നോക്കുന്നതാരാണിതാരാ പെണ്ണിവളിതാരാ മേലെ എത്താക്കൊമ്പിൽ ഏറിടുന്നോള് കുഞ്ഞുറുമ്പിൻ കൂടൊന്നു കണ്ടാൽ മെല്ലെ ചാഞ്ഞു നിൽക്കും തേന്മാവിൻ ചില്ല ചാടിയിറങ്ങുന്നോള്
കളി പറഞ്ഞാൽ തെല്ലൊന്നിടഞ്ഞാൽ കണ്ണു ചുവപ്പിച്ചു പാഞ്ഞു വരുകിലും അലിയും തേനായ് അരികെകുട്ടിക്കുറുമ്പി കൊഞ്ചുന്ന കള്ളി അമ്പിളിക്കൊമ്പിൽ നിന്നെയിരുത്താനാര് വന്നതാര്
നാവെരിയും കാന്താരി പോലെ തൊട്ടാൽ പൊള്ളും തീക്കനൽ പോലെയൊരുത്തി ഇവൾക്കെന്തു പറ്റി താനെ കെട്ടും മട്ടും മാറിത്തുടങ്ങി വന്നു കൂട്ടു കൂടി തുടങ്ങി ഇന്നോ ഇല്ലാക്കഥയാണെന്നാലും കേൾക്കാൻ ഇഷ്ടം വന്നോ
ഒളിച്ചിരിക്കാൻ ഓടി മറയാൻ ഇനിയാവില്ലെന്നെപ്പെഴോ തോന്നിത്തുടങ്ങിയോ പതിയേ ചായാൻ കൊതിയോ കുട്ടിക്കുറുമ്പി കൊഞ്ചുന്ന കള്ളി അമ്പിളിക്കൊമ്പിൽ നിന്നെയിരുത്താനാര് വന്നതാര്
നിന്നെ മെരുക്കാൻ അക്കയ്യിലുണ്ടേമാണിക്യചെപ്പിൽ സ്നേഹത്തിൻ തീരാനീര് ഇളനീര് അതിലേ ഇതിലേ നീ കാട്ടും നിന്റെ കുറുമ്പും കളിയായി കരുതാൻ നിന്റെ അമ്മയെപ്പോലിനി ആരാര്
കുട്ടിക്കുറുമ്പി കൊഞ്ചുന്ന കള്ളി അമ്പിളിക്കൊമ്പിൽ നിന്നെയിരുത്താനാര് വന്നതാര്
LYRICS IN ENGLISH