Movie:Kappela (2020), Movie Director:Muhammed Musthafa, Lyrics:Vishnu Shobhana, Music:Sushin Shyam, Singers:Shweta Mohan, Sooraj Santhosh,
Click Here To See Lyrics in Malayalam Font
കണ്ണിൽ വിടരും രാത്താരങ്ങൾ നീയെ ..
മണ്ണിൽ പുലരും പൂക്കാലങ്ങൾ നീയെ ..
നെറുകിൽ പടരാനുയിരു കൊണ്ട മഴയോ..
കിളികൾ പറയാതിതൾ വിരിഞ്ഞ കഥയോ
പുഴകളോ വഴികളോ തിര തൊടുന്ന പുതിയ കരകളോ ..
കനവായ് തെളിയും രാത്താരം ഞാനാകാം ...
തളിരായ് നിറയും പൂക്കാലം ഞാനാകാം
നെറുകിൽ പടരാനുയിരു കൊണ്ട മഴ ഞാൻ
കിളികൾ പറയാതിതൾ വിരിഞ്ഞ കഥ ഞാൻ ...
ഇളവെയിൽ ചിറകുമായ് കുളിരു തുന്നു മിണകളായി നാം
നഖ മുനയോരോന്നിൽ ഉതിരാ നിറമായ്
മഴയുടെ ചുവരിൽ ശലഭങ്ങൾ പോൽ നീ
നഖ മുനയോരോന്നിൽ ഉതിരാ നിറമായ്
മഴയുടെ ചുവരിൽ ശലഭങ്ങൾ പോൽ നീ
ഈ തെരുവിൽ വർണങ്ങൾ തേടുമ്പോൾ
പരവശമായ് പടരും ചെടി തൻ
തളിരിലകളിലൊന്നാകെ പൂവായ് ചേരും...
ഉടലതിലാവോളം അലസ മയൂരങ്ങൾ
പുതുമഴ നോൽക്കുന്നീ നിമിഷങ്ങളിൽ
ആഘോഷത്തിൻ ആവേശപ്പഴുതുകളിൽ
ആകാശങ്ങൾ മിന്നുന്നു
കാണാതീയിൽ കാറ്റോടും പോലെ
കണ്ണിൽ വിടരും രാത്താരങ്ങൾ നീയായ്
മണ്ണിൽ പുലരും പൂക്കാലങ്ങൾ നീയായ്
നെറുകിൽ പടരാനുയിരു കൊണ്ട മഴയിൽ
കിളികൾ പറയാതിതൾ വിരിഞ്ഞ കഥയിൽ
പുഴകളായ് വഴികളായ് തിര തൊടുന്ന
പുതിയ കരകളായ്
Kannil vidarum raathaarangal neeye..
mannil pularum pookkalangal neeye...
nerukil padaraanuyirukonda mazhayo.....
kilikal parayaathithal virinja kadhayo
puzhakalo vazhikalo thira thodunna puthiya karakalo...
kanavaay theliyum raathaaram njaanaakaam..
thaliraay nirayum pookkaalam njaanaakaam
nerukil padaraanuyiru konda mazha njaan
kilikal parayaathithal virinja kadha njaan....
ilaveyil chirakumaay kuliru thunnu minakalaayi naam
Nakhamunayoronnil uthiraa niramaay
mazhayude chuvaril shalabhangal pol nee
Nakhamunayoronnil uthiraa niramaay
mazhayude chuvaril shalabhangal pol nee
ee theruvil varnangal thedumbol
paravashamaay padarumchedi than
thalirilakalilonnaake poovaay cherum
udalathilaavolam alasa mayoorangal
puthumazha nolkkunnee nimishangalil
aakhoshathin aaveshappazhuthukalil
aakaashangal minnunnu
kaanaatheeyil kaattodum pole
Kannil vidarum raathaarangalneeyaay
mannil pularum pookkaalangal neeyaay
nerukil padaraanuyiru konda mazhayil
kilikal parayaathithal virinja kadhayil
puzhakalaay vazhikalaay thira thodunna
puthiya karakalaay