Film: Joseph
Lyricist: Ajeesh Dasan
Musician: Ranjin Raj
വരികൾ മലയാളത്തിൽ:
പൂമുത്തോളെ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ
ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ് വളരേണം എൻ മണീ
ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം
പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ കനവിതളായ് നീ വാ
നിധിയെ മടിയിൽ പുതുമലരായ് വാ വാ
പൂമുത്തോളെ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ
ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ
ആരും കാണാ മേട്ടിലെ തിങ്കൾ നെയ്യും കൂട്ടിലെ
ഇണക്കുയിൽ പാടും പാട്ടിൻ താളം പകരാം
പേര് മണി പൂവിലെ തേനൊഴുകും നോവിനേ
ഓമൽ ചിരി നൂറും നീർത്തി മാറത്തൊതുക്കാം
സ്നേഹക്കളി ഓടമേറി നിൻ തീരത്തിന്നും കാവലായ്
മോഹക്കൊതി വാക്കു തൂകി നിൻ ചാരത്തെന്നും ഓമലായ്
എന്നെന്നും കണ്ണേ നിൻ കൂട്ടായ്
നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ്
പൂമുത്തോളെ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ
ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ് വളരേണം എൻ മണീ
ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം
പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ കനവിതളായ് നീ വാ
നിധിയെ മടിയിൽ പുതുമലരായ് വാ വാ
LIRICS IN ENGLISH
Poomuthole neeyerinja vazhiyil njan mazhayayi peythedi
areeraram idaralle manimuthe kanmanee
marathurakkaninnolam thanalellam veyilayi kondedee
manatholam mazhavillay valarenam en manee
Aazhithiramala pole kathu ninneyelkam
peelicheru thooval veesi kattiladi neengam
kaniye iniyen kanavithalay nee va
nidhiye madiyil puthumalaray va va
Poomuthole neeyerinja vazhiyil njan mazhayayi peythedi
areeraram idaralle manimuthe kanmanee
Aarum kana mettile thinkal neyyum koottile
enakkuyil padum pattin thalam pakaram
perumanippoovile thenozhukum novine
omalchiri noorum neerthi marathothukkam
snehakkaliyodameri nin theerathennum kavalay
mohakkothivakku thooki nin charathennum omalay
ennennum kanne nin koottay
nenjil punchiri thookunna ponnomalpoovurang..