Movie:Sameer (2020), Movie Director:Rasheed Parakkal, Lyrics:Rasheed Parakkal, Music:Sudeep Palanad, Singers:Sudeep Palanad, Shubham Bhowmick,
Click Here To See Lyrics in Malayalam Font
സ്വപ്നഭൂവിലെ ജീവിതമോ സ്വർഗ്ഗ ഭൂമികൾ ഈ വിധമോ
സൂര്യകോപമപാരം യാ റഹ്മാൻ
താന്തമാം മരുവീഥികളിൽ ഭ്രാന്തമായ് ഞാനലയുമ്പോൾ
സ്നേഹമേഘമതീതം യാ റഹ്മാൻ
അധരങ്ങൾ വരളുമ്പോൾ രുധിരതേൻ കിനിയുന്നു
വിരഹത്താൽ തളരുമ്പോൾ മോഹം ഇരുളുന്നു
ആത്മാവിൻ ഉള്ളറയിൽ വീണടിഞ്ഞൊരു ചാരത്തിൻ
ഇടയിൽ കനലാണേ ചികയരുതേ
വേരുപോയ മരക്കൊമ്പിൽ കൂടു കൂട്ടിയിരിപ്പു ഞാൻ
ദൂരെയായിവൾ പാറുകയായ് വ്യർത്ഥം
താഴെ വീണ മുളന്തണ്ടിൽ ഏഴുമുറിവുകൾ പാടുമ്പോൾ
ആർദ്രഗീതമുണർന്നു പാഴ്മണലിൽ
കാറ്റും കടലും കലഹം തുടരും പാവം തോണിക്കാരാ
എങ്ങുപോയീ നീ
പറയുക പ്രണയമേ മിഴികളിൽ നിറയുമീ
വിരഹമണികളുടെ കഥ നീളേ
അലയുക എരിമണൽ ഉരുകുമീ വഴികളിൽ പതികാ
നെടുവീർപ്പിൻ ചൂടിൽ ഉരുകുന്നു ഭവനം
നിഴലോ മറയും വെയിലായ് എരിയും ഈ ജൻമം
രാവും പകലും ഇരുളോ തെളിയും നീയെൻ
ചാരെയില്ലാതെന്തു ചെയ്വൂ ഞാൻ
സ്വപ്നഭൂവിലെ ജീവിതമോ സ്വർഗ്ഗ ഭൂമികൾ
സൂര്യകോപമപാരം യാ റഹ്മാൻ
താന്തമാം മരുവീഥികളിൽ ഭ്രാന്തമായ് ഞാനലയുമ്പോൾ
സ്നേഹമേഘമതീതം യാ റഹ്മാൻ യാ റഹ്മാൻ
Swapnabhoovile jeevithamo swarga bhoomikal ee vidhamo
sooryakopamapaaram ya rahmaan
thaanthamaam maruveedhikalil braanthamaay njaanalayumbol
snehamekhamatheetham yaa rahmaan
adharangal varalumbol rudhira then kiniyunnu
virahathaal thalrumbol moham irulunnu
aathmaavin ullarayil veenadinjoru chaarathin
idayil kanalaane chikayaruthe
Verupoya marakkombil koodu koottiyirippu njaan
dooreyaayival paaruklayaay vyartham
thaazhe veena mulanthandil ezhumurivukal paadumbol
aardrageethamunarnnu paazhmanalil
kaattum kadalum kalaham thudarum paavam thonikkaaraa
engu poyi nee
Parayuka pranayame mizhikalilnirayumee
virahamanikalude kadha neele
alayuka erimanal urukumee vazhikalil pathikaa
neduveerppin choodil urukunnu bhavanam
nizhalo marayum veyilaay eriyum ee janmam
raavum pakalum iruloo theliyum neeyen
chaareyillathenthu cheyvu njaan
Swapnabhoovile jeevithamo swargga bhoomikal
sooryakopamapaaram yaa rahmaan
thaanthamaam maruveedhikaliolbraanthamaay njaanalayumbol
snehamekhamatheetham yaa rahmaan yaa rahmaan