അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം
അളക്കാതെ വാരി ചൊരിഞ്ഞിടുമെന്നും അനുഗ്രഹങ്ങൾ
ഒരുനാളും മാറിപ്പോവുകയില്ലാ സ്നേഹം
നല്ല പാറയെക്കാൾ ശാശ്വതമാണത് സതൃം
വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും
വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം (2)
പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽ
ആത്മാവിലും സത്യത്തിലും ആരാധിക്കണം (2)
ക്ഷങ്ങളും ദുഖങ്ങളും ഏറി വന്നാലും
രോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും (2)
എല്ലാം ദൈവഹിതമെന്നു കരുതിയാൽ
നാഥൻ എല്ലാം എന്നും നന്മകായ് തീർക്കുകില്ലേ (2)
വിശ്വസിച്ചാൽ......
മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലും
ലോകമെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും
തകർന്നുപോയ് എന്നു തമ്മിൽ പറഞ്ഞാർ മുമ്പിൽ
നമ്മെ ഇത്രത്തോളം ഉയർത്തിയാൻ കൂടെയില്ലേ (2)
വിശ്വസിച്ചാൽ.....
Alannu thookki tharunnavanallayen Daivam Alakkaathe vaari chorinjidumennum anugrahangalh Orunaalhum maarrippovukayillaa snaeham Nalla paarrayekkaalh Shaaswathamaanhathu sathyarn Vishwasichchaal naam Daivamahathvam kaanhum Viswaasaththode naam prraarthikkanham (2) Poorvvapithaakkanmaarr aaraadhichchapol Sathyathllum aathmaavilum aaraadhikkanham (2) Kashtangalhum dukhangalhum aerri vannaalum Rogangalhum bhaarangalhum koodivannaalum (2) Ellaam Daivahithamennu karuthiyennaal Athu elaam Naadhan nannmaykkaay theerrkkukillae (2).. Vishvasichchaal Mithrrangalhum shathrrukkalhaay maarriyennaalum Eelokar ellam namme pazhi parranjennaalum Thakarrnnupoy ennu thammil parranjorr munpil Namme ithrraththolham uyarrththiya nathanallae (2).. Vishwasichchaal