നീങ്ങിപ്പോയെന്റെ ഭാരങ്ങൾ
മാറിപോയെന്റെ ശാപങ്ങൾ
സൌക്യമായെന്റെ രോഗങ്ങൾ
യേശുവിൻ നാമത്തിൽ
ഹല്ലേലൂയ്യാ ഞാൻ പാടിടും
യേശുവിനെ ആരാധിക്കും
ഹല്ലേലുയ്യാ ഞാൻ വാഴ്ത്തിടും
സർവശക്തനായവനെ
യേശുവിൻ നാമം വിടുതലായ്
യേശുവിൻ നാമം രക്ഷയായ്
യേശുവിൻ നാമം ശക്തിയായ്
യേശുവെന്നെ വീണ്ടെടുത്തു..
ഹല്ലേലുയ്യാ
യേശുവിൻ രക്തം ശുദ്ധിയായ്
യേശുവിൻ രക്തം സൌകൃമായ്
യേശുവിൻ രക്തം കഴുകലായ്
യേശുവിൽ ഞാൻ ആശ്രയിക്കും -