Pathiravayi Neram Lyrics - Vietnam Colony - Malayalam Movie Song Lyrics
പാതിരാവായി നേരം പനിനീര് കുളിരമ്പിളി
എന്റെ മനസ്സിന്റെ മച്ചുമ്മേല്‍ എന്തിനിന്നുറങ്ങാതലയുന്നു നീ
ആരിരം രാരം പാടി കടിഞ്ഞൂല്‍ കനവോടെയീ
താഴ തണുപ്പിന്റെ ഇക്കിളി പായയില്‍
ഉറങ്ങാതുരുകുന്നു ഞാന്‍
ഉം ...ഉഉം
നിന്നെ തലോടും തെന്നല്‍ കള്ള കൊഞ്ചലുമായീ
പമ്മി പതുങ്ങി വന്നു കിളി വാതിലിലൂടെ
കിന്നാര കാറ്റിന്റെ കാതില്‍ പുന്നാരം ഞാനൊന്ന് ചൊല്ലീ
ആ .(2)
നിന്നെയുറക്കാന്‍ ഞാനുനര്‍ന്നീ രാവിനു കൂട്ടിരിന്നേ
ഓ..ഓ..ഓ..ഉം..ഉം..ഉം..
(പാതിരാവായി )
മഞ്ഞു പൊതിഞ്ഞ മോഹം മിഴി മൂടിയ നാണം
നിന്നില്‍ ഒതുങ്ങി നിന്നേ എന്നെ ഞാനും മറന്നേ
ഗോവണി താഴത്തു വന്നെ ദാവണി സ്വപ്നവും കണ്ടേ
ഓ..ഓ..
നിന്നെയുറക്കാന്‍ ഞാനുനര്‍ന്നീ രാവിനു കൂട്ടിരിന്നെ
ഓ..ഓ..ഓ..ഉം..ഉം..ഉം..
(പാതിരാവായി )
Pathiravayi Neram Lyrics - Vietnam Colony - Malayalam Movie Song Lyrics