Movie:1948 Kaalam Paranjathu (2019), Movie Director:Rajeev Naduvanad, Lyrics:Engandiyoor Chandrasekharan, Music:Mohan Sithara, Singers:Sunil Kumar P K,
Click Here To See Lyrics in Malayalam Font
സങ്കടക്കടൽ കടഞ്ഞു സംഘടിച്ചു വന്നവർ
നെഞ്ചുറച്ചു നേരു കാട്ടി പടനയിച്ചു വന്നിതാ (2)
ഉലയൂതി ഉയരുന്ന തീപ്പൊരിയായി
കനലാടി വിരിയുന്ന ചെങ്കതിരായി
പണിയിടങ്ങൾ പടനിലങ്ങൾ ആക്കി
ചെറുക്കുവാൻ ചുടുവീർപ്പിൻ കതിർമണികൾ
പൂങ്കാറ്റിലാടുവാൻ നെടുവീർപ്പിൻ തേങ്ങൽ കേട്ടു
നെടുവീർപ്പിൻ തേങ്ങൽ കേട്ടു
ചുവടുവച്ചു ചുവടുവച്ചു വന്നിതാ
ചുവടുവച്ചു ചുവടുവച്ചു വന്നിതാ
ജന്മിത്തം നുരപൊന്തും സിരകൾക്കിനി മാപ്പില്ലാ
വള്ളിക്കു കൈ കൂപ്പും അടിമത്തമിനിയില്ല
പെൺപിറന്നവർക്കുമുണ്ടു മാനമെന്നോർക്കുക (2)
ചൂഷകരെ ചൂഷകരെ നിങ്ങൾ കരുതിയിരിക്കുക
നിങ്ങൾ കരുതിയിരിക്കുക
സങ്കടക്കടൽ കടഞ്ഞു സംഘടിച്ചു വന്നവർ
നെഞ്ചുറച്ചു നേരു കാട്ടി പടനയിച്ചു വന്നിതാ (2)
Sankadakkadal kadanju sangadichu vannavar
nenchurachu neru kaatti padanayichu vannithaa (2)
ulayoothi uyarunna thepporiyaayi
kanalaadi viriyunna chenkathiraayi
paniyidangal padanilangal aaki
cherukkuvaan chuduveerppin thengal kettu
chuduveerppin thengal kettu
chuvadu vachu chuvadu vachu vannithaa
chuvadu vachu chuvadu vachu vannithaa
Janmitham nuraponthum sirakalkkini maappilla
valliikku kai kooppum adimathaminiyilla
penpirannavarkkumundu maanamennorkkuka
chooshakare chooshakre ningal karuthiyirikkuka
ningal karuthiyirikkuka
Sankadakkadal kadanju sangadichu vannavar
nenchurachu neru kaatti padanayichu vannithaa (2)