Movie:Old Is Gold (2019), Movie Director:Prakash Kunjan, Lyrics:BK Harinarayanan, Music:Jubair Muhammed, Singers:Shweta Mohan, Jubair Muhammed,
Click Here To See Lyrics in Malayalam Font
ഒരു മഴയിൽ കരകവിയും പുഴയാണ് ഞാൻ
മുരളികയായ് സ്വരമെഴുതും മുളയാണു ഞാൻ
ഒരു വിരലാൽ തനു തഴുകും കാറ്റായ് വന്നു നീ
പകരുവിതെന്നാമോ അതറിയാതെ
ഒരു മധുരമൂറുന്നു കരളിലിതാ ആർദ്രമായെന്തിനോ
പതിവില്ലാതെ അതിരില്ലാതെ കൊതിതീരാതെ
മലരണിയുമിതേതോ ഭാവം വാക്കിനാൽ തൊടുമ്പോൾ
ചിറകണിയുമിതേതോ മോഹം നാൾക്കുനാൾ സലോലം
ഇരുമനമതിലോരോ മൗനം മിന്നലായ് വിരിഞ്ഞേ
അനുനിമിഷവുമോരോ ശ്വാസം തേടിടുന്നു നിന്നെ
പകരുതിന്നാവോ അതറിയാതെ ഒരു മധുരമൂറുന്നു
കരളിലിതാ ആർദ്രമായെന്തിനോ പതിവില്ലാതെ
അതിരില്ലാതെ കൊതിതീരാതെ പതിവില്ലാതെ
അതിരില്ലാതെ കൊതിതീരാതെ
കനവലകളിലേതോ രൂപം വന്നു മുന്നിലെന്നും
തരളിതമൊരു മായാ ഗന്ധം നീ വരുന്ന നേരം
പ്രിയതരമൊരു ഗാനംപോലെ ചുണ്ടിൽ നിന്റെ നാവും
ഹിമകണമുടലാകേ പെയ്യും നമ്മിലാത്മാരാഗം
പകരുതിന്നാവോ അതറിയാതെ
ഒരു മധുരമൂറുന്നു കരളിലിതാ ആർദ്രമായെന്തിനോ
പതിവില്ലാതെ അതിരില്ലാതെ കൊതിതീരാതെ (2)
Oru mazhayil karakaviyum puzhayaanu njaan
Muralikayaay swaramezhuthum mulayaanu njaan
oru viralaal thanu thazhukum kaattaay vannu nee
pakaruvithennaamo athariyaathe
oru maduramoorunnu karalilithaa aardramaayenthino
pathivillathe athirillaathe kothitheerathe
malaraniyumithehto bhaavan vaakkinaal thodumbol
chirakaniyumithetho moham naalkkunaal salolam
irumanamathiloro mounam minnalaay virinje
anunimishavumoro swasam thedidunnu ninne
pakaruthinnaavo athariyaathe oru madhuramoorunnu
karalithaa aardramaayenthino pathivillaathe
athirillaathe kothitheeraathe pathivillaathe
athirillaathe kothi theerathe
kanavalakaliletho roopam vannu munnulennum
tharalithamoru maayaa gandham nee varunna neram
priyatharamoru gaanam pole chundil ninte naavum
himakanamudalaake peyyum nammilaathmaraagam
pakarunnithaavo athariyaathe
oru madhuramoorunnu karalilithaa aardramaayenthino
pathivillaathe athirillathe kothi theerathe (2)