Singer | Haricharan , Mridula Warrier |
Music | M Jayachandran |
Song Writer | Anil Panachooran |
വരികൾ മലയാളത്തിൽ:
ചെന്താമരത്തേനോ വെഞ്ചാമരക്കാറ്റോ
പൂമരച്ചോടോ മന്ദാരത്താഴു്വരച്ചേലോ
തുന്നാരം തുഞ്ചത്തു് നിന്നാടും തുമ്പിയ്ക്കു്
തന്നാനം പാടി താളം മൂളാന്‍ ചിങ്കാരപ്പൂല്ലാങ്കുഴല്
ഹേ..
ചെന്താമരത്തേനോ വെഞ്ചാമരക്കാറ്റോ
പച്ചക്കരിമ്പിന് തുണ്ടു് ചെത്തിക്കടിച്ചും കൊണ്ടു്
ഇഷ്ടം പറഞ്ഞിരിക്കാന്‍ വായോ
ഓ.. ഒറ്റപ്പുതപ്പിന്നുള്ളില് പറ്റിക്കിടന്നും കൊണ്ടു്
മുറ്റും തണുപ്പു് മാറ്റാന്‍ വായോ
പാഴിലത്താളടിയും പാതയില്‍ കാലടി തന്
കാതരനാദമിന്നും കേട്ടില്ല
ഹാ.. പുണരും നേരം മിഴികളിലേതോ
കനവും നിനവും തിരമറിയുമ്പോള്
ചിറ്റോളം പായുമ്പോള്‍ കുളിരാടാന്‍ നീ വാ കുഞ്ഞേ
താമരത്തേനോ ചാമരക്കാറ്റോ
പൂമരച്ചോടോ മന്ദാരത്താഴു്വാരച്ചേലോ
എത്താമരക്കൊമ്പത്തെ അത്തിപ്പഴങ്ങള്‍ കൊത്തും
തത്തക്കുറുമ്പിപ്പെണ്ണേ കണ്ടോ
മുത്തിച്ചുവക്കും പൂവിന് ചുറ്റും കറങ്ങിക്കൊണ്ടേ
നൃത്തം ചവിട്ടും വണ്ടേ കണ്ടോ
പൂനിലാത്തോണിയേറി പാതിരാക്കാവുകളില്
താരകക്കണ്ണെറിഞ്ഞു നിന്നോളേ
പുലരും നേരം തിരയുവതാരേ
ഇളമഞ്ഞലയില് മറയുവതെന്തേ
മറ്റാരും കാണാതെ അരികില്‍ വാ നീയെന്‍
ചെന്താമരത്തേനോ വെഞ്ചാമരക്കാറ്റോ
പൂമരച്ചോടോ മന്ദാരത്താഴു്വരച്ചേലോ
തുന്നാരം തുഞ്ചത്തു് നിന്നാടും തുമ്പിയ്ക്കു്
തന്നാനം പാടി താളം മൂളാന്‍ ചിങ്കാരപ്പൂല്ലാങ്കുഴല്
ഹേ..
LIRICS IN ENGLISH
Chenthamaratheno venchamarakkatto
poomarachodo mandarathazhvarachelo
thunnaram thunchathu ninnadum thumpikku
thannanam paadi thalam moolaan chinkarappullamkuzhal he..
Chenthamaratheno venchamarakkatto
pachakkarimpin thundu chethikkadichum kondu
ishtam paranjirikkan vayo
o.. ottapputhappinnullil pattikkidannum kondu
muttum thanuppu maattan vayo
paazhilathaladiyum paathayil kaladithan
katharanadhaminnum kettilla
ha.. punarum neram mizhikaliletho
kanavum ninavum thiramarayumpol
chittolam paayumpol kuliraadan nee vaa kunje
thamaratheno chamarakkatto
poomarachodo mandarathazhvarachelo
ethamarakkompathe athippazhangal kothum
thathakkurumpipenne kando
muthichuvakkum poovin chuttum karangikkonde
nritham chuvattum vande kando
poonilathoniyeri paathirakkavukalil
tharakakkannerinju ninnole
pularum neram thirayuvathare
ilamanjalayil marayuvathenthe
mattarum kanathe arikil va neeyen
chenthamaratheno venchamarakkatto
poomarachodo mandarathazhvarachelo
thunnaram thunchathu ninnadum thumpikku
thannanam paadi thalam moolaan chinkarappullamkuzhal