എനിക്ക് ചിരിക്കാൻ കഴിയുന്നിടത്തോളം കാലം എന്റെ പരാജയം നിങ്ങള്ക്ക് ആസ്വദിക്കാൻ കഴിയില്ല.
ചിരികൾ കൊണ്ട് സംസാരിക്കുന്ന സൗഹൃദമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.
ചില ചിരികൾ അങ്ങിനെയാണ്.എല്ലാം മറന്നുള്ള ചിരി.കാരണം ചോദിച്ചാൽ നമ്മൾ പോലും മറന്നു പോകുന്ന ചിരികൾ.
മനുഷ്യന്റെ ചതിയുടെ മുഖ്യ ആയുധം അവൻ്റെ കള്ള ചിരിതന്നെയാണ്.തിരിച്ചറിയാൻ പറ്റാത്ത ചിരി.
നിങ്ങൾ ചുണ്ടിൽ ഒരു ആയുധം ഒളിപ്പിച്ചു നോക്കൂ.ശത്രുവിനെയും മിത്രമാക്കാം.
ചിരിക്കുവാൻ കഴിയുക എന്നുള്ളത് ഒരു കഴിവ് തന്നെയാണ്.പല ബന്ധങ്ങളുടെയും തുടക്കവും അവസാനവും മിക്കപ്പോഴും ഒരു ചിരി തന്നെയായാണ്.
എത്ര ചിരികളാണ് മാസ്കിനുള്ളിൽ കുടിങ്ങി ശ്വാസം മുട്ടി മരിച്ചത്.