Singer | K J Yesudas |
Music | Ouseppachan |
Song Writer | Kaithapram Dhamodaran Nampoothiri |
വരികൾ മലയാളത്തിൽ:
കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ
പൂവാം കുരുന്നിലക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ
കടലിന്റെ കരളിനാകുമോ
നിന്നിലെന്നും നിറയും എന്നെയിനി മറക്കാൻ
നിന്റെ കനവുകൾക്കാകുമോ
എന്തിനാണിന്നു നിൻ ലോലമനസ്സിൽ
അകലാനുള്ളൊരു ഭാവം
എന്നെ പിരിയാനുള്ള വിചാരം
കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ
പൂവാം കുരുന്നിലക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ
കടലിന്റെ കരളിന്നാകുമോ
കടലല പോലും ആയിരം വെൺനുര കൈകളാൽ
കരയെ തേടുമ്പോൾ
നിന്നെയും തേടി നിൻ വഴിത്താരയിൽ നീറും
മനമോടെ ഞാൻ നിൽപ്പൂ
ചിറകടിച്ചുയരുമെൻ ചിത്ര പ്രതീക്ഷകൾ
കനലായെരിഞ്ഞടങ്ങുന്നു
നീയില്ലെങ്കിൽ നിൻ ഓർമ്മകൾ ഇല്ലെങ്കിൽ
സ്വപ്നങ്ങൾ ഇല്ലാതെയാകും
ഞാനൊരു പാഴ്മരുഭൂമിയാകും
കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ
പൂവാം കുരുന്നിലക്കാകുമോ
കാറ്റിന്നൂഞ്ഞാൽ ഇല്ലെങ്കിലെങ്ങനെ പൂവുകൾ
തുള്ളി തുള്ളി ചാഞ്ചാടും
നീയാം നിഴൽ തണലില്ലെങ്കിലെന്നിലെ
സ്വപ്നങ്ങൾ എങ്ങനെ വിരിഞ്ഞാടും
വിടപറഞ്ഞകലുമെൻ നെഞ്ചിലെ മോഹങ്ങൾ
നീയെന്നരികിലില്ലെങ്കിൽ
വിടപറയാൻ നിനക്കെങ്ങനെ കഴിയും
നാം ഇരുപേരല്ലല്ലോ
നമ്മൾ ഇരുപേരല്ലല്ലോ
കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ
പൂവാം കുരുന്നിലക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ
കടലിന്റെ കരളിന്നാകുമോ
നിന്നിലെന്നും നിറയും എന്നെയിനി മറക്കാൻ
നിന്റെ കനവുകൾക്കാകുമോ
എന്തിനാണിന്നു നിൻ ലോലമനസ്സിൽ
അകലാനുള്ളൊരു ഭാവം
എന്നെ പിരിയാനുള്ള വിചാരം
കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ
പൂവാം കുരുന്നിലക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ
കടലിന്റെ കരളിന്നാകുമോ
LIRICS IN ENGLISH
Pooovaam Kurunnilakkaakumo
Thottu Thottu Karayunna Karaye Piriyaan
Kadalinte Karalinnaakumo
Ninnil Ennnum Nirayum Ennneyini Marakkaan
Ninte Kanavukalkkaakumo
Enthinnaninnu Nin Lola Manassil Akalaanulloru Bhaavam
Ennne Piriyaanulla Vichaaram
Konchi Konchi Vilikkunna Kaattine Marakkan
Pooovaam Kurunnilakkaakumo
Thottu Thottu Karayunna Karaye Piriyaan
Kadalinte Karalinnaakumo
Kadalala Polum Aaayiram Ven Nura
Kaikalaal Karaye Thedumbol
Ninneyum Thedi Nin Vazhi Thaarayil
Neerum Manamode Njaan Nilppooo
Chirakadichuyarumen Chithra Pratheekshakal
Kanalaay Erinjadangunnu
Neeyillenkil Nin Ormakal Illenkil
Swapnagal Illaatheyaakum
Njaanoru Paazh Marubhooomiyaaakum
Konchi Konchi Vilikkunna Kaattine Marakkan
Pooovaam Kurunnilakkaakumo
Kaattin ooonjaalillennkilengine
Pooovukal Thulli Thulli Chanchaadum
Neeyaam Nizhal Thanal
Illennkil Ennile Swapnangal Enngane Virinjaadum
Vidaparanjakalumen Nenjile Mohangal
Neeyen Arikilillenkil
Vida Parayaan Ninakkenngane Kazhiyum
Naamiru Perallallo
Nammal iru Perallallo
Konchi Konchi Vilikkunna Kaattine Marakkan
Poovaam Kurunnilakkaakumo
Thottu Thottu Karayunna Karaye Piriyaan
Kadalinte Karalinnaakumo
Ninnil Ennnum Nirayum Ennneyini Marakkaan
Ninte Kanavukalkkaakumo
Enthinaninnu Nin Lola Manassil Akalaanulloru Bhaavam
Ennne Piriyanulla Vicharam
Konchi Konchi Vilikkunna Kaattine Marakkan
Pooovaam Kurunnilakkaakumo
Thottu Thottu Karayunna Karaye Piriyaan
Kadalinte Karalinnaakumo