Movie:Madhaveeyam (2019), Movie Director:Thejas Perumanna, Lyrics:Sudhi, Music:Sudhi, Singers:P Susheela,
Click Here To See Lyrics in Malayalam Font
മാഞ്ഞുപോയ നിലാവേ
കൂടൊഴിഞ്ഞ കിനാവേ ....
മാഞ്ഞുപോയ നിലാവേ
കൂടൊഴിഞ്ഞ കിനാവേ ....
ഇരുളിൽ നിൻ നിനവിൽ..
ഉരുകും മധുസ്മൃതികൾ
ഇരുളിൽ നിൻ നിനവിൽ..
ഉരുകും മധുസ്മൃതികൾ
ശോകമൂകം തേങ്ങിയോ ....
മാഞ്ഞുപോയ നിലാവേ
കൂടൊഴിഞ്ഞ കിനാവേ ....
കർണ്ണികാരം പൂത്തിരുന്നു
കമലിനീ നിറജാലമായി
പാൽനിലാവിൽ താരകങ്ങൾ
മോഹം കൊണ്ട് വ്യമൂഢമായി
പിറകെയെത്തി മഥിച്ച ധൂനം
ഇതളടർന്ന പരാഗതൽപ്പം
പിറകെയെത്തി മഥിച്ച ധൂനം
ഇതളടർന്ന പരാഗതൽപ്പം
വിമൂകം തേങ്ങിയോ ....
മാഞ്ഞുപോയ നിലാവേ
കൂടൊഴിഞ്ഞ കിനാവേ ....
മകരമഞ്ഞിൽ ഹരിതഭാമം
മോദം കുളിരാർന്നിരുന്നു
പ്രേമഹർഷം നിറയുമുടലിൽ
ദാഹം കനലായിരുന്നു...
മനമെരിഞ്ഞു നൊന്ത ചൈത്രം
ഇലകൊഴിഞ്ഞ ചില്ല തഴുകി
മനമെരിഞ്ഞു നൊന്ത ചൈത്രം
ഇലകൊഴിഞ്ഞ ചില്ല തഴുകി
വിമൂകം ..തേങ്ങിയോ ...
മാഞ്ഞുപോയ നിലാവേ
കൂടൊഴിഞ്ഞ കിനാവേ ....
മാഞ്ഞുപോയ നിലാവേ
കൂടൊഴിഞ്ഞ കിനാവേ ....
ഇരുളിൽ നിൻ നിനവിൽ..
ഉരുകും മധുസ്മൃതികൾ
ഇരുളിൽ നിൻ നിനവിൽ..
ഉരുകും മധുസ്മൃതികൾ
ശോകമൂകം തേങ്ങിയോ ....
മാഞ്ഞുപോയ നിലാവേ
കൂടൊഴിഞ്ഞ കിനാവേ ....