Song: Manju Peyyunnoru Kaalam
Lyrics: Bhagyaraj
Music: Bhagyaraj
Singers: Sunil Mathai, Bhagyaraj, Greeshma Kannan, Ishika Prasad
Manju Peyyunnoru Kaalam Song Lyrics
Music: Bhagyaraj
Singers: Sunil Mathai, Bhagyaraj, Greeshma Kannan, Ishika Prasad
Manju Peyyunnoru Kaalam Song Lyrics
മഞ്ഞു പെയ്യുന്നൊരു കാലം – അന്ന് – നെല്ല് വിളയുന്ന നേരം.
എന്റെ പാടത്തിന്റൊരത്ത് തുമ്പി പറന്നൊരു പൊന്നോണം വന്നൊരു നാളിൽ.
കൺമുന കൊണ്ടു ഞാൻ കണ്ടേ കള്ള കണ്ണുകളുള്ളൊരു പെണ്ണെ.
അവൾ കാർകൂന്തലന്നും അങ്ങാട്ടി പിന്നെ കള്ള ചിരിയോടെ നോക്കി.
മാദളപൂവിന്റെ തേൻ കിനിയുന്നൊരു ചെഞ്ചുണ്ട് കൊണ്ടവൾ കൊഞ്ഞണം കുത്തുമ്പോൾ ഞാവൽമരത്തിലിരിക്കും പഴങ്ങളും താനേ കൊഴിഞ്ഞു വീഴും.
ചാമ്പയ്ക്ക ചേലൊത്ത ചെക്കൻ കാട്ടു ചെമ്പക പൂവൊത്ത കള്ളൻ.
അവൻ ചന്ദത്തിൽ നോക്കി ചിരിച്ചാൽ ചന്തം ചിന്തിചിതറുന്ന പോലാ…
മുവാണ്ടൻ മാവിന്റെ കൊമ്പത്ത് തൂങ്ങണ മാമ്പഴം കണ്ട് കൊതിച്ചന്ന് നിയ്യെന്റെ ചാരത്ത് വന്നിട്ട് മാമ്പഴം നോക്കീട്ട് കൊഞ്ചി കുഴഞ്ഞില്ലെ…
പുളിയനുറുമ്പുള്ള മാവിന്റെ കൊമ്പില് എൻ ചിരി കാണുവാൻ നിയ്യന്ന് കേറീട്ട് മാവിന്റെ കൊമ്പത്തെ മാമ്പഴമായന്ന് താഴോട്ട് ചാടില്ലെ…
വാലുവെച്ചുള്ളൊരു പട്ടം.
നിന്റെ സ്നേഹനിധിയായ പട്ടം.
അന്ന് നിൻ വിരൽ തുമ്പത്ത്.
നൂലിൽ മേൽ തൂങ്ങി കൊണ്ടാടി കളിച്ചില്ലെ.
കൺമുന കൊണ്ടു ഞാൻ കണ്ടേ….
കള്ള കണ്ണുകളുള്ളൊരു പെണ്ണെ.
ചെക്കൻ ചന്ദത്തിൽ നോക്കി ചിരിച്ചാൽ ചന്തം ചിന്തിചിതറുന്ന പോലാ…
ആരുമറിയാതെ ആരോരും കാണതെ മഞ്ഞുവീഴുന്നൊരു രാത്രിയിൽ ഞാൻ വന്ന് നിന്നുടെ മേനി തഴുകി തലോടി നിൻ തോളത്ത് ചാഞ്ഞിടും.
പൂക്കൾ ഉറങ്ങുമ്പോൾ സന്ധ്യമയങ്ങുമ്പോൾ
നിൻ മണി ചുണ്ടിൽ നിറഞ്ഞു കവിയുന്ന പുഞ്ചിരി മൊട്ടിലെ തേനും സുഗന്ധവും എന്നും നുകർന്നീടും.
കാലങ്ങൾ മാറി മറിഞ്ഞാൽ എന്റെ മോഹങ്ങൾ പൂത്ത് വിടർന്നാൽ.
അന്ന് കള്ള കണ്ണുള്ളൊരു പെണ്ണെ നീ എന്നെന്നും എൻ സഖിയായിടും.
മഞ്ഞു പെയ്യുന്നൊരു…
മഞ്ഞു പെയ്യുന്നൊരു…
മഞ്ഞു പെയ്യുന്നൊരു…
മഞ്ഞു പെയ്യുന്നൊരു…
മഞ്ഞു പെയ്യുന്നൊരു കാലം – അന്ന് – നെല്ല് വിളയുന്ന നേരം.
എന്റെ പാടത്തിന്റൊരത്ത് തുമ്പി പറന്നൊരു പൊന്നോണം വന്നൊരു നാളിൽ.
കൺമുന കൊണ്ടു ഞാൻ കണ്ടേ കള്ള കണ്ണുകളുള്ളൊരു പെണ്ണെ.
അവൾ കാർകൂന്തലന്നും അങ്ങാട്ടി
അവൻ കള്ള ചിരിയോടെ നോക്കി.
മാദളപൂവിന്റെ തേൻ കിനിയുന്നൊരു ചെഞ്ചുണ്ട് കൊണ്ടവൾ കൊഞ്ഞണം കുത്തുമ്പോൾ ഞാവൽമരത്തിലിരിക്കും പഴങ്ങളും താനേ കൊഴിഞ്ഞു വീഴും.