Movie:Madhaveeyam (2019), Movie Director:Thejas Perumanna, Lyrics:Sudhi, Music:Sudhi, Singers:Sunil Kumar P K,
Click Here To See Lyrics in Malayalam Font
മഴവില്ലിൽ വിരിയുന്ന നിറശോഭപോലെ
പൂന്തിങ്കൾ മിഴിയും നിലാവൊളി പോലെ
മഴയിൽ ..മഴയിൽ കുളിരും
പനിനീർ ദളം പോലെ നീ
അഴകേ ..അഴകിന്നേഴഴകേ ...
അഴകേ ..അഴകിന്നേഴഴകേ ...
മഴവില്ലിൽ വിരിയുന്ന നിറശോഭപോലെ
പൂന്തിങ്കൾ മിഴിയും നിലാവൊളി പോലെ
പ്രണയാദ്രഗാനം പൂങ്കാറ്റു മൂളും
സായന്തനങ്ങൾ സിന്ദൂരമണിയും
ചാരുമുഖി നീ ചാരത്തണയുമ്പോൾ
യാമങ്ങൾ രാഗിലമാകും ...
ചാരുമുഖി നീ ചാരത്തണയുമ്പോൾ
യാമങ്ങൾ രാഗിലമാകും ...
ഞാനാ മധുസാഗരത്തിരയിലൊഴുകി അലിയും
പേരറിയാത്തൊരു വർഷാനുഭൂതിയിൽ കുളിരലയാകും
മഴവില്ലിൽ വിരിയുന്ന നിറശോഭപോലെ
പൂന്തിങ്കൾ മിഴിയും നിലാവൊളി പോലെ
നീരജ മലരുകൾ കൺചിമ്മിയുണരും
ഹംസങ്ങൾ ദൂതിനായ് മത്സരിച്ചണയും
നീരാഴി നീരും രോമാഞ്ചമണിയും
പൂവുടൽ പുണർന്നിടുമ്പോൾ....
നീരാഴി നീരും രോമാഞ്ചമണിയും
പൂവുടൽ പുണർന്നിടുമ്പോൾ....
ഞാനാ സുരസാഗരത്തിരയിലൊഴുകി അലയും
നിനവറിയാത്തൊരു സ്വർഗ്ഗാനുഭൂതിയിൽ
മധുകണമാകും....
മഴവില്ലിൽ വിരിയുന്ന നിറശോഭപോലെ
പൂന്തിങ്കൾ മിഴിയും നിലാവൊളി പോലെ
മഴയിൽ ..മഴയിൽ കുളിരും
പനിനീർ ദളം പോലെ നീ
അഴകേ ..അഴകിന്നേഴഴകെ ...
അഴകേ ..അഴകിന്നേഴഴകെ ...