Click Play Button to Listen
ഒന്നാം രഹസ്യം
നമ്മുടെ കർത്താവീശോ നാഥൻ
മരിച്ചതിന്നുടെ മൂന്നാംനാൾ
ജയ സന്തോഷങ്ങളോടെയുദ്ധാനം
ചെയ്തുവെന്നത് ധ്യാനിക്കാം
സ്വർഗ്ഗസ്ഥനായ സൽപിതാവേ
തിരുനാമമെന്നും ഉയർന്നിടേണം
തവ രാജ്യമിവിടെ ഫലമാകണം
സ്വർഗ്ഗത്തിലും ഭൂമിയിലും
തിരുമനസ്സൊരുപോൽ നിറവേറണം
അന്നന്നു വേണ്ടുന്ന ആഹാരവും
എന്നെന്നും ഞങ്ങൾക്ക് നൽകീടണെ
അപരന്റെ പാപം ക്ഷമിച്ചിടുമ്പോൾ
ഞങ്ങൾ താൻ പാപം ക്ഷമിക്കേണമേ
പാപ പ്രലോഭനമേശാതെ നീ
തിന്മയിൽ നിന്നും കാത്തിടണേ
കൃപ നിറഞ്ഞ മറിയമേ
നിനക്കു വന്ദനം സദാ
ധന്യ നീ മഹോന്നതൻ
നിന്റെ പുത്രനെശുവും.
പാപലേശമേശിടാത്ത
യേശുവിന്റെ അമ്മ നീ
ഇന്നുമെന്നും മൃത്യുവിൻ
ദിനത്തിലും തുണയ്ക്കണേ
താതനും തനയനും
പാവനാത്മനും സദാ
സ്തോത്രവും പുകഴ്ചയും
ഏകിടുന്നു സാദരം
രണ്ടാം രഹസ്യം
ദിവ്യമാതാവും ശിഷ്യരും
കണ്ടു നിൽക്കുമ്പോൾ നമ്മുടെ കർത്താവു
സ്വർഗ താതന്റെ വലതു ഭാഗത്തു
ചെന്നതോർത്തിനീ ധ്യാനിക്കാം
മൂന്നാം രഹസ്യം
സെഹിയോൻ ശാലയിൽ ധ്യാനലീനരായി
ശിഷ്യരും കന്യാ മാതാവും
കഴിയവേ ഈശോ പാവനാത്മനേ
വർഷിച്ചതോർത്തു ധ്യാനിക്കാം
നാലാം രഹസ്യം
കർത്താവുധിതനായി നാളുകൾ
നീങ്ങവേ ദൈവ മാതാവ്
മാലാഖാമാരാൽ സ്വര്ഗാരോപിതയായീ
എന്നത് ധ്യാനിക്കാം
അഞ്ചാം രഹസ്യം
പലരോകെ ചെന്ന മാതാവ്
തന്റെ മകനാം ദൈവകുമാരനാൽ
സ്വർഗ്ഗ ഭൂലോക രാജ്ഞിയായി മുടി
ചൂടിയെന്നത് ധ്യാനിക്കാം
First
Nammude karthaveesho nadhan
marichathinnude moonnamnnal
jaya santhoshangalodeyudhanam
cheythuvennathu dyanikkaam
Swargasthanaya Salpithave
thirunamamennum uyarnnidenam
thava rajyamivide phalamakanam
swargathilum bhoomiyilum
thirumanassorupol niraveranam
annannu vendunna aaharavum
ennennum njangalkku nalkeedane
aparante paapam kshamichidumbol
njangal than paapam kshamikkename
papa pralobhanameshathe nee
thinmayil ninnum kaathidane
Krupa niranja mariyame
ninakku vandhanam sadha
danya nee mahonnathan
ninte puthraneshuvum
Paapaleshameshidaatha
yeshuvinte amma nee
innumennum mruthyuvin
dinathilum thunaykkane
Thaathanaum thanayanum
pavanathmanum sadha
sthothravum pukaychayum
Ekidunnu sadharam
Second
Divyamathavum shishyarum
kandu nilkkumbol nammude karthavu
nammude karthaavu
swwarga thaathante valathu bagathu
chennathorthinee dhyanikkaam
Third
Sehiyon shalayil dyanaleenaray
shishyarum kanya maathavum
kazhiyave eesho paavanathmane
varshichathorthu dyanikkam
Fourth
Karthavudhithanayi naalukal
neengave daiva maathavu
malaghamaral swargaropithayaayee
ennathu dhyanikkaam
Fifth
Palaroke chenna maathavu
thante makanam daivakumaranaal
swarga bhoolokha rakjiyay mudi
choodiyennathu dhyaanikkam
Holy rosary in malayalam song form
Song model of malayalam Japamala rosary
lyrics of malayalam rosary song