Click Play Button to Listen
ഒന്നാം രഹസ്യം
ഗബ്രിയേൽ ദൂതനിതാ
ദൈവത്തിൻ കല്പനയാൽ
മംഗള വർത്തയിതാ
മറിയത്തെ അറിയിക്കുന്നു
പരിശുദ്ധയാം മറിയം
ആത്മ നിറവിനാലെ
മിശിഹായ്ക്ക് ജന്മം നൽകും
രഹസ്യത്തെ ധ്യാനിച്ചിടാം
സ്വർഗ്ഗസ്ഥനായ സൽപിതാവേ
തിരുനാമമെന്നും ഉയർന്നിടേണം
തവ രാജ്യമിവിടെ ഫലമാകണം
സ്വർഗ്ഗത്തിലും ഭൂമിയിലും
തിരുമനസ്സൊരുപോൽ നിറവേറണം
അന്നന്നു വേണ്ടുന്ന ആഹാരവും
എന്നെന്നും ഞങ്ങൾക്ക് നൽകീടണെ
അപരന്റെ പാപം ക്ഷമിച്ചിടുമ്പോൾ
ഞങ്ങൾ താൻ പാപം ക്ഷമിക്കേണമേ
പാപ പ്രലോഭനമേശാതെ നീ
തിന്മയിൽ നിന്നും കാത്തിടണേ
കൃപ നിറഞ്ഞ മറിയമേ
നിനക്കു വന്ദനം സദാ
ധന്യ നീ മഹോന്നതൻ
നിന്റെ പുത്രനെശുവും.
പാപലേശമേശിടാത്ത
യേശുവിന്റെ അമ്മ നീ
ഇന്നുമെന്നും മൃത്യുവിൻ
ദിനത്തിലും തുണയ്ക്കണേ
താതനും തനയനും
പാവനാത്മനും സദാ
സ്തോത്രവും പുകഴ്ചയും
ഏകിടുന്നു സാദരം
രണ്ടാം രഹസ്യം
ഏലീശ്വാ പുണ്യവതി
ഗർഭസ്ഥയായിരിക്കെ
പരിശുദ്ധ മാതാവിതാ
ശുശ്രൂഷ നല്കുകയായ്
മാറിയത്തിൻ സാന്നിധ്യത്താൽ
ഏലിശ്വയിൻ പ്രിയ മകനും
അഭിഷേകം നേടുന്നൊരീ
രഹസ്യത്തെ ധ്യാനിച്ചിടാം
മൂന്നാം രഹസ്യം
ഉദരത്തിൽ ഉത്ഭവിച്ച
ദൈവകുമാരകന്
പാതിരാനേരമതിൽ
മാതാവ് ജന്മം നൽകി
ബേത്ലഹേം പുൽത്തൊഴുത്തിൽ
ലോകത്തിൻ രക്ഷകനായി
ഉണ്ണിയീശോ പിറന്നുവല്ലോ
തിരു ജനനം ധ്യാനിച്ചീടാം
നാലാം രഹസ്യം
സ്വർഗത്തിൽ നിന്നും വന്ന
ദൈവത്തിൻ സുദനാകും
ഉണ്ണിയെ മാതാവിതാ
കാഴ്ച സമർപ്പിക്കയായ്
ശിമയോൻ ദീർഘ ദർശീ
ഈശോയെ കയ്യിലേന്തി
ദൈവത്തെ വാഴ്ത്തിടുന്നു
രക്ഷകനെ ധ്യാനിച്ചിടാം
അഞ്ചാം രഹസ്യം
പന്ത്രണ്ടു വയസ്സുള്ളപ്പോൾ
മൂന്നോളം നാളുകളമ്മ
മകനെ കാണായ്കയാൽ
കണ്ണീരൊടലയുകയായ്
താതന്റെ കാര്യങ്ങളിൽ
വ്യാപൃതനായി ഇരുന്ന
മിശിഹായെ കണ്ടെത്തുന്നു
ഈ രഹസ്യം ധ്യാനിച്ചീടാം