Movie:Paviyettante Madhurachooral (2018), Movie Director:Sreekrishnan, Lyrics:Rafeeq Ahamed, Music:C Raghunath, Singers:Vijay Yesudas,
Click Here To See Lyrics in Malayalam Font
അനുരാഗനീലനദി നീന്തിനീന്തിവരും
ആടിമാസമുകിലേ
ഇനി ചൂടുകെൻ്റെ ഹൃദയാഭിലാഷമൊരു
മാരിവില്ലിന്നിതളായ്..
പകരൂ നീർമണി നീ
പടരൂ ജീവനിൽ നീ
ഹരിതാർദ്രമീ തണലിടങ്ങളിൽ
അരികിൽ ചായു നീലമയിലായ്...
അനുരാഗനീലനദി നീന്തിനീന്തിവരും
ആടിമാസമുകിലേ...
കാണുവാൻ പിടയുമെൻ മിഴി
വിജനവീഥിയിൽ ഇതുവരെ
തേടവേ അരികിലിന്നു നീ
ഒരു നിലാവു പോൽ വരികയായ്
ചുരുൾമുടിയിഴയിൽ തിരുകീ ഞാൻ
ഈ പനീരലർ തോഴീ
അറിയാതെ നീയാ വഴിയൊരമൊന്നിൽ
കളയാതെ ചൂടിവരുമോ...
അനുരാഗനീലനദി നീന്തിനീന്തിവരും
ആടിമാസമുകിലേ...
ഇനി ചൂടുകെൻ്റെ ഹൃദയാഭിലാഷമൊരു
മാരിവില്ലിന്നിതളായ്..
ആ ആ ആ ആ...