Movie:Shirk (2018), Movie Director:Manu Krishna, Lyrics:Manu Krishna, Music:Sajeev Mangalath, Singers:Shweta Mohan,
Click Here To See Lyrics in Malayalam Font
കണ്ണുനീർമഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകൾ എങ്ങനെ വിട പറയും
കണ്ണുനീർമഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകൾ എങ്ങനെ വിട പറയും
നീലക്കുറിഞ്ഞികൾ കൊഴിഞ്ഞിടും വീഥിയിൽ
കണ്മണികളെ എന്നു പിരിഞ്ഞു പോകും
വഴിയിൽ മറന്നു പോകും
കണ്ണുനീർമഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകൾ എങ്ങനെ വിട പറയും
അണയ്ക്കുവാനാകാതെ അഴലായ് മാറുന്നു
അരുമക്കിടാങ്ങൾ തൻ ഗദ്ഗദങ്ങൾ
അണയ്ക്കുവാനാകാതെ അഴലായ് മാറുന്നു
അരുമക്കിടാങ്ങൾ തൻ ഗദ്ഗദങ്ങൾ
മറക്കുവാൻ കഴിയുമോ . ..
മറക്കുവാൻ കഴിയുമോ തേങ്ങലുകൾ
ഇടറിത്തുടിക്കുന്ന ഇടനെഞ്ചിന്നോർമ്മകൾ
കണ്ണുനീർമഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകൾ എങ്ങനെ വിട പറയും
മൊഴി ചൊല്ലി പിരിയുന്ന വാക്കുകൾക്കറിയുമോ
വഴിമുട്ടിയ ജീവിത മൗനദുഃഖം
മൊഴി ചൊല്ലി പിരിയുന്ന വാക്കുകൾക്കറിയുമോ
വഴിമുട്ടിയ ജീവിത മൗനദുഃഖം
ആഴക്കടൽ ...
ആഴക്കടൽ നിനക്കറിയുവാൻ കഴിയുമോ
വിങ്ങും മനസ്സിൻ വിലാപകാവ്യം
കണ്ണുനീർമഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകൾ എങ്ങനെ വിട പറയും
നീലക്കുറിഞ്ഞികൾ കൊഴിഞ്ഞിടും വീഥിയിൽ
കണ്മണികളെ എന്നു പിരിഞ്ഞു പോകും
വഴിയിൽ മറന്നു പോകും
കണ്ണുനീർമഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകൾ എങ്ങനെ വിട പറയും
kannuneermazha vithumbi nilkkumbol
ormmakal engane vida parayum
kannuneermazha vithumbi nilkkumbol
ormmakal engane vida parayum
neelakkurinjikal kozhinjidum veedhiyil
kanmanikale ennu pirinju pokum
vazhiyil marannu pokum
kannuneermazha vithumbi nilkkumbol
ormmakal engane vida parayum
anaykkuvaanaakaathe azhalaay maarunnu
arumakkidaangal than gadgadangal
anaykkuvaanaakaathe azhalaay maarunnu
arumakkidaangal than gadgadangal
marakkuvaan kazhiyumo...
marakkuvaan kazhiyumo thengalukal
idarithudikkunna idanenchinnormmakal
kannuneermazha vithumbi nilkkumbol
ormmakal engane vida parayum
mozhi cholli piriyunna vaakkukalkkariyumo
vazhimuttiya jeevitha mounadukham
mozhi cholli piriyunna vaakkukalkkariyumo
vazhimuttiya jeevitha mounadukham
aazhakkadale ...
aazhakkadale ninakkariyuvaan kazhiyumo
vingum manassin vilaapakaavyam
kannuneermazha vithumbi nilkkumbol
ormmakal engane vida parayum
neelakkurinjikal kozhinjidum veedhiyil
kanmanikale ennu pirinju pokum
vazhiyil marannu pokum
kannuneermazha vithumbi nilkkumbol
ormmakal engane vida parayum