Movie:Padmini (2018), Movie Director:Susmesh Chandroth, Lyrics:Manoj Kuroor, Music:Sreevalsan J Menon, Singers:Aswathi Sanju,
Click Here To See Lyrics in Malayalam Font
മഴ നനഞ്ഞ മൺപ്പാതകൾക്കരികിൽ നിഴലിൽ
നിരന്നൊരീ മിഴികൾ പാതി തുറന്ന പൂവുകളിൽ
വെറുതേ തിരഞ്ഞതിന്നകമെരിഞ്ഞുണരും
കിനാവുകളോ നിറമോ നിലാവോ
ഇലകൾ കൊണ്ടു മറഞ്ഞ പുഞ്ചിരിയോ
വിരലൊന്നമർന്നാൽ കവിളിലൂടൊഴുകുന്ന നീരലയോ..
വഴുതില്ല ഞാനീ...
മഴ നനഞ്ഞ മൺപ്പാതകൾക്കരികിൽ നിഴലിൽ...
ആ... ആ...
പടവു മൂടിയ പായലിൽ
പരൽ മീനുകൾ പിടയുന്ന പോൽ.. (പടവു.. )
ഇടറുമെൻ മനസ്സേ തുലാമഴ പൊഴികയീ തെളിമിന്നലിൽ
ഒരു പെൺനിറം നീ കണ്ടിരുന്നെങ്കിൽ...
മഴ നനഞ്ഞ മൺപ്പാതകൾക്കരികിൽ നിഴലിൽ...
മുറിയിലെ ഇരുൾമൂലയിൽ
വെയിൽ കോറിടുന്ന കളങ്ങൾ പോൽ.. (മുറിയിലെ.. )
തെളിയുമെൻ മനസ്സേ ജനാലയിലണയുമീ മുകിൽനീലയിൽ
മഴവിൽനിറം നീ ചേർത്തിരുന്നെങ്കിൽ...
Mazha nananja manpaathakalkkarikil nizhalil
nirannoree mizhikal paathi thuranna poovukalil
veruthe thiranjathinnakamerinjunarum
kinaavukalo niramo nilaavo
ilakal kondu maranja punchiriyo
viralonnamarnnaal kavililoodozhukunna neeralayo..
vazhuthilla njaanee...
mazha nananja manpaathakalkkarikil nizhalil...
aa... aa...
padavu moodiya paayalil
paral meenukal pidayunna pol.. (padavu.. )
idarumen manasse thulaamazha pozhikayee theliminnalil
oru pen niram nee kandirunnenkil...
mazha nananja manpaathakalkkarikil nizhalil...
muriyile irulmoolayil
veyil koridunna kalangal pol.. (muriyile.. )
theliyumen manasse janaalayilanayumee mukil neelayil
mazhavil niram nee cherthirunnenkil...