Movie:Captain (2018), Movie Director:Prajesh Sen, Lyrics:Nidheesh Nadery, Swathy Chakraborthy, Music:Viswajith, Singers:P Jayachandran,
Click Here To See Lyrics in Malayalam Font
പാത നീളെ നീളേ ദൂരമേറെ ഏറേ
ചിറകില്ല പാറാൻ പെണ്ണേ
പതറുന്നു ഗതി ചിതറുന്നു മതി
പാട്ടു പെട്ടീലന്നു നമ്മൾ
കേട്ട് കേട്ടൊരീണം (2)
നെഞ്ചിലാളും നോവേറ്റും
കിണാപ്പാട്ടായ് കേൾപ്പൂ (2)
എന്നിലെന്നും നൂറു എൻ
മഴപ്പിറാവേ
കാത്തു കാത്തു നിന്നേ (2)
കത്തിയെരിയുമെൻ ഉള്ളം
ആരവങ്ങൾ എങ്ങോ നേർത്തൂ
ആളൊഴിഞ്ഞു മാഞ്ഞു വെട്ടം
പാട്ടുപെട്ടീ പാട്ടു പെട്ടീലന്നു നമ്മൾ
കേട്ട് കേട്ടൊരീണം
രാവു നീളേ രാവു നീളേ
വേവിതിന്റെ ചില്ലുപാത്രം
തകരുന്നൊരിരുളും കയ്പ്പും
നുകരുന്നു മൗനമിന്നും
യാമമാകെ തീനാളം
ആളിടുന്നുവോ
യാമമാകെ തീനാളം
വാണിടുന്നുവോ
നിനവാകെ നിറമേകാൻ
നീയൊന്നു വായോ
മുറിവാലേ മാനമാക്
ഇടറുന്നു വായോ
ഓർമയാലേ നിറയുന്നു മൈതാനമാകേ
ആരവങ്ങൾ നിറയുന്നു നീയേതു കോണിൽ
ഏതു വാനിൽ ഏതു വാനിൽ
എന്റെ മേഘമേത് വാനിൽ
അലയുന്നു മേലെ മേലേ
മഴ വിങ്ങും നെഞ്ചോടെ
അലിവില്ലേയെന്നിൽ
ഒഴുകില്ലേ
കിളിവാതിൽ മറനീക്കി
കിരണമായ് വായോ
ഇളവെയിൽ പകലേകാൻ
ഇനിയൊന്നു വായോ
ഓർമയാലേ നിറയുന്നു മൈതാനമാകേ
ആരവങ്ങൾ നിറയുന്നു നീയേതു കോണിൽ