Movie:Oru Kuprasidha Payyan (2018), Movie Director:Madhupal, Lyrics:Sreekumaran Thampi, Music:Ouseppachan, Singers:V Devanand, Rimi Tomy,
Click Here To See Lyrics in Malayalam Font
പ്രണയപ്പൂ വിടർന്നതു ജന്നത്തുൽ ഫിർദൗസിൽ
പരമദയാലു റഹിമിൻ കാരുണ്യ നിറവിൽ (പ്രണയപ്പൂ )
പ്രമദ ഹൃദയ മോദ മുന്തിരി തേനാറ് (2)
പല വർണ മേളങ്ങൾ തൻ മധുരാഗ ചാറ് (2)
താനാനെ തന്തനാനെ തനതാനേ തന്തനാ
താനാനെ തന്തിനാനെ തനതാനേ തന്തിനാ (താനാനെ )
....
മയിലാഞ്ചി കൈകളിൽ നിറ വള കിലുക്കം
മണവാട്ടി തൻ കണ്ണിൽ മുഴു ബദർ തിളക്കം (മയിലാഞ്ചി )
കൊലുസും വളയും ചേർന്ന് കുണുങ്ങുന്ന കിലുക്കം
അത് തേടി പറക്കുന്നുണ്ടൊളികണ്ണിൻ നോട്ടം
അല്ലാഹു കണ്ട് വച്ച മണവാളൻ വരുന്നേ
ആനന്ദ വസന്തത്തിൻ മണം നീന്തിപ്പടർന്നേ
(പ്രണയപ്പൂ )
...
മണവാളൻ വരും പുത്തൻ കനവിന്റെ തേരിൽ
പുതുവത്തർ മണക്കുന്ന പുളകത്തിന്‍ ചിറകിൽ (മണവാളന് )
ഒളി ചിന്തും തുകിലിനുള്ളിൽ നിറയുന്നു താരുണ്യം
അത് വാരി പുണരുവാൻ അനുരാഗത്തിടുക്കം
താനാനെ തന്തനാനെ തനതാനേ തന്തനാ
താനാനെ തന്തിനാനെ തനതാനേ തന്തിനാ (താനാനെ )
പ്രണയപ്പൂ വിടർന്നതു ജന്നത്തുൽ ഫിർദൗസിൽ
പരമദയാലു റഹിമിൻ കാരുണ്യ നിറവിൽ (പ്രണയപ്പൂ )
പ്രമദ ഹൃദയ മോദ മുന്തിരി തേനാറ് (2)
പല വർണ മേളങ്ങൾ തൻ മധുരാഗ ചാറ് (2)
കണ്ണിലെ സുറുമയില്‍ കതിർമാല നിറഞ്ഞേ
ഖൽബിലെ മലർത്തോപ്പിൽ വസന്തങ്ങൾ വിരിഞ്ഞേ (കണ്ണിലെ )
...