Movie:Avar Iruvarum (2018), Movie Director:Majeed Abu, Lyrics:Siju Thuravoor, Music:Binoop Nair, Singers:Unni Menon, Play Song:
Audio Provided by: HEMA C:
Audio Provided by: HEMA C:
Click Here To See Lyrics in Malayalam Font
രണ്ടു കണ്ണും കണ്ണും തമ്മിൽ പറയുന്നതെല്ലാം
ഇതളാർന്നുവോ ഈണങ്ങളായ്
രണ്ടു നെഞ്ചം നെഞ്ചം തമ്മിൽ അറിയുന്നതെല്ലാം
ചിറകാർന്നുവോ മോഹങ്ങളായ്
ഒരുവാതിലിൻ ഇരുപാളികൾ
ചേരുന്ന പോലൊന്നാകുവാനാഹാ
രണ്ടു കണ്ണും കണ്ണും തമ്മിൽ പറയുന്നതെല്ലാം
ഇതളാർന്നുവോ ഈണങ്ങളായ്
വെയിലു മേയുന്ന വഴിയിലൂടെയിരു
തോളൊരുമ്മി ഒന്നണയാം
പ്രിയരിവർക്കുള്ള കൊതിയറഞ്ഞു
പൂന്തണലൊരുക്കുന്നതാരോ
കടലിലാഴുന്ന പ്രണയ സൂര്യന്റെ
ഒരു തരിപ്പൊന്നു ചൂടാൻ കരയിൽ നിൽക്കുന്ന
ഇവരിലേക്കു പൊന്മണികൾ കുടയുന്നതാരോ
ആദ്യമായ് തമ്മിലറിയവേ
മൗനവും പോയി മറയവേ
അതിലോലമായ് തഴുകുന്നുവോ
നറുതെന്നലും പൊൻതൂവലാൽ
ആഹാ ആഹാ ..........
രണ്ടു കണ്ണും കണ്ണും തമ്മിൽ പറയുന്നതെല്ലാം
ഇതളാർന്നുവോ ഈണങ്ങളായ്
കുയില്‍ മൂളവേ മറുമൊഴി കുഞ്ഞു കുഴലിലൂതുന്നതാരോ
കുളിരു പെയ്യുന്ന പുലരിയിൽ മഞ്ഞു മഴയിൽ നനയുന്നതാരോ
പ്രണയ നൂലിന്റെ ഇഴകൾ കൊണ്ടിവരെ ഒന്ന്
ചേർക്കുന്നതാരോ പവിഴമുതിരുന്ന
പുതിയ പല്ലവികളെഴുതി വയ്ക്കുന്നതാരോ
വേണുവിൽ ശ്വാസമലിയവേ
നാണമോ മെല്ലേ ഉണരവേ
ഒരു കൂട്ടിലായ് ചായുന്നു മാൻപേടകൾ
അനുരാഗികൾ
ല ല ല ല ലാ ........
രണ്ടു കണ്ണും കണ്ണും തമ്മിൽ പറയുന്നതെല്ലാം
ഇതളാർന്നുവോ ഈണങ്ങളായ്
രണ്ടു നെഞ്ചം നെഞ്ചം തമ്മിൽ അറിയുന്നതെല്ലാം
ചിറകാർന്നുവോ മോഹങ്ങളായ്
ഒരുവാതിലിൻ ഇരുപാളികൾ
ചേരുന്ന പോലൊന്നാകുവാനാഹാ
രണ്ടു കണ്ണും കണ്ണും തമ്മിൽ പറയുന്നതെല്ലാം
ഇതളാർന്നുവോ ഈണങ്ങളായ്
Randu kannum kannum thammil parayunnathellam
ithalaarnnuvo eenangalaay
randu nencham nencham thammil ariyunnathellam
chirakaarnnuvo mohangalaay
oru vathilin iru palikal
cherunna polonnaakuvanaahaa
Randu kannum kannum thammil parayunnathellam
ithalaarnnuvo eenangalaay
Veyilu mayunna vazhiyiloodeyiru
tholorummi onnanayaam
priyarivarkkulla kothiyaranju
poonthanalorukkunnathaaro
kadalilaazhunna pranaya sooryante
oru tharipponnu choodan karayil nilkkunna
ivarilekku ponmanikal kudayunnatharo
aadyamay thammilariyave
mounavum poyi marayave
athilolamaay thazhukunnuvo
naruthennalum ponthoovalaal
aahaa....aahaa.....
Randu kannum kannum thammil parayunnathellam
ithalaarnnuvo eenangalaay
Kuyilu moolave marumozhi kunju kuzhaliloothunnatharo
kuliru peyyunna pulariyil manju mazhayil nanayunnatharo
pranaya noolinte izhakal kondivare onnu
cherkkunnatharo pavizhamuthirunna
puthiya pallavikalezhuthi vaykkunnatharo
venuvil swasamaliyave
oru koottilaay chayunnu manpedakal
anuragikal
la la la la laa...........