Movie:c (2018), Movie Director:Prof Sivaprasad, Lyrics:K Jayakumar, Music:Dr. Sam Kadammanitta, Singers:KJ Yesudas, Sujatha Mohan,
Click Here To See Lyrics in Malayalam Font
താഴ്വാരമാകെ നാമറിയാതെ
അനുരാഗലില്ലികൾ പൂത്തു
ഹേമന്തമേതോ സ്നേഹോപഹാരം
വെൺമേഘ ശിലയിൽ തീർത്തു
(താഴ്വാരമാകെ )
എന്നും കിനാവിന്റെ നക്ഷത്രലോകത്തു
നിന്നെ ഞാൻ കാത്തിരുന്നു
എന്നെന്നുമുള്ളിലെ അനുഭൂതിയായി ഞാൻ
നിന്നെ അറിഞ്ഞിരുന്നു
നീയെന്റെ പ്രാർത്ഥനയായിരുന്നു
നീയെൻ സങ്കീർത്തനമായിരുന്നു
നമ്മുടെ സങ്കല്പ വാനിൽ നോക്കൂ
കമനീയ മാളികകൾ
(താഴ്വാരമാകെ )
ഒറ്റയ്ക്കിരിക്കുമ്പോൾ എൻ ഹൃദയത്തിൽ
എന്നും നീ മാത്രമായിരുന്നു
നമ്മളൊന്നാകുമെന്നെന്നോട് മതികല
പണ്ടേ പറഞ്ഞിരുന്നു
നീയെന്റെ പ്രാർത്ഥനയായിരുന്നു
നീയെൻ സങ്കീർത്തനമായിരുന്നു
നമ്മുടെ സങ്കല്പ നദിയിൽ നോക്കൂ
അരയന്ന മിഥുനങ്ങൾ
(താഴ്വാരമാകെ )
thaazhvaaramaake naamariyaathe
anuraagalillikal poothu
hemanthametho snehopahaaram
venmegha shilayil theerthu
(thaazhvaaramaake)
ennum kinaavinte nakshathra lokathu
ninne njaan kaathirunnu
ennennumullile anubhoothiyaay njaan
ninne arinjirunnu
neeyente praarthanayaayirunnu
neeyen sankeerthanamaayirunnu
nammude sankalpa vaanil nokkoo
kamaneeya maalikakal
(thaazhvaaramaake)
ottaykkirikkumbol en hridayathil
ennum nee maathramaayirunnu
nammalonnaakumennennodu mathikala
pande paranjirunnu
neeyente praarthanayaayirunnu
neeyen sankeerthanamaayirunnu
nammude sankalpa nadiyil nokkoo
arayanna midhunangal
(thaazhvaaramaake)