തന്നന്ന താനീനാനേ തന തന തന്നന്ന താനീനാനേ (2)
കണ്ണാളേ കണ്മണിയേ
നീയെനിക്ക് കണ്ണല്ലേ പൊന്നല്ലേടീ
കെട്ടിയ നാളുതൊട്ടേ
എനിക്കെന്റെ ചക്കര കട്ടിയല്ലേ (2)
കാണുമ്പോൾ കാണുമ്പോൾ നീ
മോനവെച്ച വാക്കോണ്ട് കുത്തല്ലേടീ
കഞ്ഞീം കറീം കുറച്ചോ
എന്നോടുള്ള ഇഷ്ടം കുറക്കല്ലേടീ (2)
ചട്ടീം കലോം പൊട്ടിച്ചോ
ഞാൻ കെട്ടിയ താലി പൊട്ടിക്കല്ലെടീ
വീട്ടീന്ന് ഇറക്കി വിട്ടോ
പക്ഷേ നിൻറെ ചങ്കീന്ന് ഇറക്കല്ലേടീ (2)
കള്ള തലക്ക് അടിച്ചാൽ
ആണുങ്ങള് ഉള്ള് തുറക്കുമേടീ
പെണ്ണിൻറെ ഉള്ളറിയാൻ പോണോരൊക്കെ
സുല്ലിട്ട് പോരുമെടീ (2)
നീ എന്നെ വിട്ടു പോയാൽ
അപ്പോൾ എന്റെ ചങ്കിന് തീപിടിക്കും
ചങ്കിനെ തീപിടിച്ചാൽ ഞാൻ അതപ്പോ
കള്ള് ഒഴിച്ച് കെടുത്തും
തന്നന്ന താനീനാനേ തന തന തന്നന്ന താനീനാനേ (2)