Movie:Koode (2018), Movie Director:Anjali Menon, Lyrics:Shruthi Namboothiri, Music:Raghu Dixit, Singers:Raghu Dixit, Anne Amie Vazhappilly, Nakul Abhyankar,
Click Here To See Lyrics in Malayalam Font
പോയത് പോയി ... വരാനുള്ളത് വരും
പക്ഷെ ശെരിക്കും
ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ളതല്ലേ കാര്യം ?
ആലോചിച്ചു നോക്കൂ
തെമ്മാടി തെന്നലായ്
ചിഞ്ചില്ലം തെന്നവേ
താന്തോന്നി തുമ്പിയായ്
ആകാശം തൊട്ടുവോ
ചുമ്മാ കൺ ചിമ്മവേ
രാവും വെയിൽ പെയ്തുവോ
ചെമ്മെയീ മണ്ണിലും
താരങ്ങൾ മിന്നിയോ
ഇങ്ങനെ മസ്സിൽ പിടിക്കാതെ
ഇനിയെങ്കിലും ഒന്ന് ശെരിക്കും ജീവിക്കു
എന്തായാലും ഒരു ദിവസം ചത്ത് പോകും
ദൂരെ ... ദൂരെ ... തീരം തേടാം
കൂടെ ... കൂടെ ... കൂടും കൂട്ടാം
ഏയ്....
പേരറിയാ മേടകൾ
കാണാ വഴി തേടിയോ
അകലകലൊരു ചില്ലമേൽ
ചേക്കേറിയോ കിളികളായ്
പലകുറി ഋതു മറന്നും
തളിരിലകളിൽ നിറം തൂവിയതിൽ
അലിയാം മഴയായ്
മണ്ണിൽ താണിറങ്ങാം
ദൂരെ ... ദൂരെ ... തീരം തേടാം
കൂടെ ... കൂടെ ... കൂടും കൂട്ടാം
ച്ചാ... ബ്രൗണിക്കു വിശക്കുന്നു അല്ലെ
ഏതോ കാണാ പൂവിൻ ഗന്ധം
തേടി പോവാലോ
ആരും കേൾക്കാ കാടിൻ പാട്ടിൻ
ഈണം മൂളാലോ
നടക്കെണ്ടാ ... ഓടണം
നിക്കേണ്ടാ ... പറക്കണം
ഹേ ...
കയ്യെത്തും ചാരെ നീ
കണ്ണെത്താ ദൂരെ ഞാൻ
ലഹരിയായ് കൂട്ടിവെയ്ക്കാം തൂവലും
കോടമഞ്ഞിൻ പീലിയും നിനവുമായ്
കൂടെ ... കൂടെ ... കൂടും കൂട്ടാം
poyathu poyi ... varaanullathu varum
pakshe sherikkum
ithinte randinteyum idayilullathalle kaaryam?
aalochichu nokku
themmaadi thennalaay
chinchillam thennave
thaanthonni thumpiyaay
aakaasham thottuvo
chummaa kan chimmave
raavum veyil peythuvo
chemmeyee mannilum
thaarangal minniyo
ingane muscle pidikkaathe
iniyenkilum onnu sherikkum jeevikku
enthaayaalum oru divasam chathu pokum
doore... doore ... theeram thedaam
koode... koode ... koodum koottaam
Ay....
perariyaa medakal
kaanaa vazhi thediyo
akalakaloru chillamel
chekkeriyo kilikalaay
palakuri rithu marannum
thalirilakalil niram thooviyathil
aliyaam mazhayaay
mannil thaanirangaam
doore... doore ... theeram thedaam
koode... koode ... koodum koottaam
chaa... brownikku vishakkunnu alle
etho kaanaa poovin gandham
thedi povaalo
aarum kelkkaa kaadin paattin
eenam moolaalo
nadakkendaa ... odanam
nikkendaa ... parakkanam
hey ...
kayyethum chaare nee
kannethaa doore njaan
lahariyaay koottiveykkaam thoovalum
kodamanjin peeliyum ninavumaay
koode... koode ... koodum koottaam