Melle nee mayave Lyrics (Pokathe nee)
മെല്ലെ നീ മായവേ
കണ്ണിലോ കൂരിരുൾ
മഞ്ഞുപോൽ മൂടവേ സഖീ
താരകം പോകവേ
മാരിവിൽ വീഴവേ
താനെയായ് വാനമാം മനം
ഒന്നും മിണ്ടാതെ തെന്നൽ മായുന്നു
വിങ്ങും നെഞ്ചോടെ തിങ്കിൽ മേവുന്നു
പോകാതെ നീ ദൂരെ
നോവാലേ നീറുന്നേ
“പോകാതേ നീ ദൂരേ”
വെണ്ണിലാ പോള്ളവേ
കണ്ണുനീർ പെയ്യവേ
മുള്ളുപോല്‍ മാറിയോ ദിനം...
ചില്ലകൾ വാടവേ
പൂവുകൾ വീഴവേ
എന്നിലായ് വീണുവോ നിഴൽ..
പിന്നിൽ നോക്കാതെ
നെഞ്ചം കാണാതെ
എങ്ങു മായുന്നു കണ്ണേ നീയെങ്ങോ..
പോകാതെ നീ ദൂരെ
നോവാലേ നീറുന്നേ (x2)