മുറ്റത്ത് അന്നാദ്യമായി
മുല്ല പൂത്തൊരു നാൾ
ആണിതൾ പെണ്ണിതളിൽ
എഴുതുന്നൊരാദ്യാക്ഷരം
സുഗന്ധമായ് ശലഭമായ് എങ്ങും പാറുമ്പോൾ
നോക്കിനിൽക്കെ കണ്ണിൽ പൂത്തുലഞ്ഞൂ
ആദ്യമായ് മനം വനം പോൽ
ഓർമ്മ നീറി ഉള്ളലിഞ്ഞു പാടീ
ആദ്യമായീ കരൾ കുയിൽ പോൽ
തുടുവെയിലുടെ തൊടലുകൾ
ചെറുചെറു ചില നനവുകൾ
ആരും കാണാക്കാറ്റിൻ തേക്കങ്ങളിൽ
രാവാകും രാവുതോറും
മുല്ല പൂത്തോരു നാൾ
താരകൾതൻ താരിതളാൽ
ഇട തൂർന്നൊരുദ്യാനമായ്
പ്രപഞ്ചത്തിൻ പ്രഭാവമായ്
പ്രേമം മാറുമ്പോൾ