Aalam Niranjulla Song HD | Neeyum Njaanum |Malayalam Movie Song Lyrics
ആലം നിറഞ്ഞുള്ള റഹമാനെ നീയെന്നെ
അല്ലലില്ലാതെന്നും കാത്തിടേണേ..
നിന്റെ അലിവിന്റെ തീരത്തണച്ചിടേണേ
ദുഖത്താൽ നീറുമെൻ ഖൽബകം കേഴുമ്പോൾ
ദീനദയാലു നീ രക്ഷിക്കല്ലാഹ് ...
ദുഖത്താൽ നീറുമെൻ ഖൽബകം കേഴുമ്പോൾ
ദീനദയാലു നീ രക്ഷിക്കല്ലാഹ് ...
എന്നും തണലേകി എന്നെ തുണച്ചിടേണേ
എന്റെ പാപങ്ങളെല്ലാം പൊറുത്തിടേണേ...
ആലം നിറഞ്ഞുള്ള റഹമാനെ നീയെന്നെ
അല്ലലില്ലാതെന്നും കാത്തിടേണേ..
യാ അല്ലാഹ് ...യാ അല്ലാഹ് ...യാ അല്ലാഹ് ...
യാ അല്ലാഹ് ......യാ അല്ലാഹ് ...
പതിവായ് ഞാനോതുന്ന വേദഗ്രന്ഥത്തിലെ
പ്രാർത്ഥനാ വാക്യങ്ങൾ കേട്ടിടേണെ
പതിവായ് ഞാനോതുന്ന വേദഗ്രന്ഥത്തിലെ
പ്രാർത്ഥനാ വാക്യങ്ങൾ കേട്ടിടേണെ..
റബ്ബേ എന്നിൽ നീ രാഹത്ത് ഏകിടേണെ
സുബുഹാനേ എന്നുള്ളം കണ്ടിടേണേ
ആലം നിറഞ്ഞുള്ള റഹമാനെ നീയെന്നെ
അല്ലലില്ലാതെന്നും കാത്തിടേണേ
നിന്റെ അലിവിന്റെ തീരത്തണച്ചിടേണേ..
Aalam Niranjulla Song HD | Neeyum Njaanum |Malayalam Movie Song Lyrics