കാറ്റിൻ സാധകമോ
ആമ്പൽ കാടുകളിൽ
മയിലാണോ
മഞ്ഞിൻ മഴയാണോ
കുയിലാണോ
വണ്ടിൻ ശ്രുതിയാണോ
ആദ്യമായ് കണ്ട
പൗർണമി തിങ്കൾ
നിൻ മുഖം നോക്കി
മൂളിയതാണോ
കാറ്റിൻ സാധകമോ
താരകം നൃത്തമാടിയോ
നൂപുരം വീണുതിർന്നതോ
ആരോ
കാനനം ചേർന്നുലഞ്ഞുവോ
പൊൻമുളം തണ്ടു കേണുവോ
ആരോ
ഹൃദയത്തിൻ തംബുരു
പ്രണയത്താൽ വിരൽ നീട്ടി
മനം നൊന്തു പാടുന്നുവോ
തരളിതമായ്
തുമ്പികൾ വെയില് കാഞ്ഞതോ
കുരുവികൾ പഴി പറഞ്ഞതോ
ആരോ
കള കളം കായൽ പാടിയോ
തോണികൾ ഏറ്റു പാടിയോ
ആരോ
ഇടനെഞ്ചിൻ ഇടക്കയും
ശൃംഗാരം ഇടയാതെ
സോപാനം പാടുന്നുവോ
മിഴി നനഞ്ഞു
കാറ്റിൻ സാധകമോ
ആമ്പൽ കാടുകളിൽ
മയിലാണോ
മഞ്ഞിൻ മഴയാണോ
കുയിലാണോ
വണ്ടിൻ ശ്രുതിയാണോ
ആദ്യമായ് കണ്ട
പൗർണമി തിങ്കൾ
നിൻ മുഖം നോക്കി
മൂളിയതാണോ
കാറ്റിൻ സാധകമോ