ലോകമേ!
നിങ്ങൾ ഒന്നിങ്ങ് ശ്രദ്ധിക്ക് !
ഞങ്ങൾ നിങ്ങള്‍ നമ്മ നുമ്മ
എല്ലാരും ഒന്നിക്ക് !
കാലമേറെ മാറി ഭൂമി മാറി
താളമേറി രാഗമായി
വരികൾ വിപ്ലവത്തിന്
സത്യബോധമായ്.. കേൾക്ക് !
വാക്ക് സത്യമെന്ന്
സത്യമാണ് ദൈവം എന്ന്
ഗുരു പറഞ്ഞ കല നിറഞ്ഞ
അറിവിനെ നീ അറിയുക !
പറയുക പോരാടുക !
ചിന്ത ചീന്തി മൂർച്ചയേകി
തിന്മയെ തകർക്കുക നീ ...!
ലോകമേ!
നിങ്ങൾ ഒന്നിങ്ങ് ശ്രദ്ധിക്ക് !
ഞങ്ങൾ നിങ്ങള്‍ നമ്മ നുമ്മ
എല്ലാരും ഒന്നിക്ക് !
കാലമേറെ മാറി ഭൂമി മാറി
താളമേറി രാഗമായി
വരികൾ വിപ്ലവത്തിന്
സത്യബോധമായ് കേൾക്ക് !
ലോകമേ! ലോകമേ!
നിങ്ങൾ ഒന്നിങ്ങ് ശ്രദ്ധിക്ക് !
ലോകമേ!
ബീഡി അല്ല പ്രശ്നം ഇവിടെ
ജോലി വേണം നീതി വേണം
മന് കി ബാത്ത് നോട്ട് വോട്ട്
കിട്ടി ട്രോഫി കപ്പ് ഗപ്പ്
ജാതിഭേദം ഇല്ലാത്ത
നിർഭയകൾ ചിരിക്കുന്ന
നമ്മൾ കണ്ട സ്വപ്നം അല്ല
ഇന്ത്യ എന്ന ആശയം
ഒന്ന് രണ്ട് മൂന്ന് അല്ല !
നൂമുപ്പത് കോടിയാണ്
ഒന്ന് രണ്ട് മൂന്ന് ചൊല്ലി
തെറ്റുകൾ തിരുത്തി കേൾക്ക്
തെറ്റുകൾ തിരുത്തി കേൾക്ക്
ഗുരു പറഞ്ഞ കല നിറഞ്ഞ
അറിവിനെ നീ അറിയുക !
പറയുക പോരാടുക !
ചിന്ത ചീന്തി മൂർച്ചയേകി
തിന്മയെ തകർക്കുക നീ ...!
തിന്മയെ തകർക്കുക നീ ...!
ലോകമേ! ലോകമേ!
ഇടി നാദം മുഴങ്ങട്ടെ !!!
ഇടി നാദം മുഴങ്ങട്ടെ !!!
കടൽ രണ്ടായി പിളരട്ടെ !!!
ഭൂമി കോരിത്തരിക്കട്ടെ !!!
ഇന്ത്യ ഒന്നായി വളരട്ടെ !!!
ഇന്ത്യ ഒന്നായി വളരട്ടെ !!!
ലോകമേ!
നിങ്ങൾ ഒന്നിങ്ങ് ശ്രെദ്ധിക്ക് !
സരിത സ്വപ്ന സ്വർണ്ണ കഥകൾ
ഭരണ വ്യഥകൾ ബാർട്ടറല്ല
ചതികൾ നാണയത്തിൻ ഇരുവശങ്ങൾ
നമ്മളാണ് അറിയേണ്ടത്
പറയേണ്ടത് ചൊല്ലേണ്ടത്
ബോസിനെ ബ്രോ ഓർമ്മയില്ലെ
ബോസിന് അന്ന് മരണം ഇല്ലേ
അന്ന് ഭരണം ചൊല്ലിയില്ലേ
പുഷ്പകവിമാനം ഏശി പൂശി
വിഡ്ഢി ആക്കിയില്ലേ
മോഡിയുള്ള രേഖ കണ്ട്
ഇന്ത്യ പിന്നെ ഞെട്ടിയില്ലേ
വാർത്തയന്നും സത്യമല്ല
അന്വേഷണ കഥകളല്ല
ചിലത് സത്യം പലതു കള്ളം
വീക്ഷണം നിരീക്ഷണം
പരീക്ഷണമാ സത്യം
പച്ചയായ ഭൂവിലെ
ഹരിത വരിത ഗ്രൂവിലെ
കഥകൾ രണ്ടും കേട്ടറിഞ്ഞു
വിലയിരുത്തി വിശ്വസിച്ചാല്‍
ഓം ശാന്തി ശാന്തിഹി
ഓം ശാന്തി ശാന്തീ
ലോകമേ!
നിങ്ങൾ ഒന്നിങ്ങ് ശ്രെദ്ധിക്ക് !
ഞങ്ങൾ നിങ്ങള്‍ നമ്മ നുമ്മ
എല്ലാരും ഒന്നിക്ക് !
കാലമേറെ മാറി ഭൂമി മാറി
താളമേറി രാഗമായ്
വരികൾ വിപ്ലവത്തിന്
സത്യബോധമായ് കേൾക്ക് !
ഇടി നാദം മുഴങ്ങട്ടെ !!!
ഇടി നാദം മുഴങ്ങട്ടെ !!!
കടൽ രണ്ടായി പിളരട്ടെ !!!
ഭൂമി കോരിത്തരിക്കട്ടെ !!!
ഇന്ത്യ ഒന്നായി വളരട്ടെ !!!
ഇന്ത്യ ഒന്നായി വളരട്ടെ !!!
ഈ.. രറള വ്യാന്‍ മൊഴിനി
ഇന്ത്യ ഒന്നായി വളരട്ടെ !!!
ഇന്ത്യ ഒന്നായി വളരട്ടെ !!!
Singer(s) | Ekalavyan |
Lyricist(s) | Ekalavyan |
Music(s) | Vineeth Kumar Mettayil |